ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ പുതുക്കുന്നതിനും ഇനിമുതല്‍ ജി.എസ്.ടി ഈടാക്കും. യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ)യുടെതാണ് തീരുമാനം. ഇതനുസരിച്ച് പുതിയ സേവനങ്ങള്‍ക്ക് 18 ശതമാനം ജി.എസ്.ടി ചുമത്തും.
നിലവില്‍ ആധാറില്‍ ജനനത്തീയതി, മൊബൈല്‍ നമ്പര്‍, ഇമെയില്‍ എന്നിവയില്‍ മാറ്റം വരുത്തുന്നതിനായി യു.ഐ.ഡി.എ.ഐ 25 രൂപയാണ് ഈടാക്കുന്നത്. അഞ്ചുരൂപകൂടി കൂടുമ്പോള്‍ അടുത്തയാഴ്ച മുതല്‍ 30 രൂപയാണ് നല്‍കേണ്ടിവരിക.
അതേസമയം, ആധാര്‍ എന്‍ റോള്‍മെന്‍റിന് ഈതുക ബാധകമല്ലെന്ന് യുഐഡിഎഐ ട്വിറ്ററിലൂടെ വ്യക്തമാക്കി. അടുത്തയാഴ്ച മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.

