8 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ അന്വേഷണ ഉദ്യോഗസ്​ഥന്‍ അറസ്​റ്റില്‍

ശ്രീനഗര്‍: എട്ട്​ വയസ്സുകാരിയെ തട്ടിക്കൊണ്ട്​ പോയി ക്രൂരമായി പീഡിപ്പിച്ച്‌​ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ ഉദ്യോഗസ്​ഥന്‍ അറസ്​റ്റില്‍. ​പെണ്‍കുട്ടിയുടെ തിരോധാനം അന്വേഷിക്കാന്‍ നിയോഗിച്ച ദീപക്​ ഖുജരിയ എന്ന പൊലീസ്​ ഉദ്യോഗസ്​ഥന്‍ തന്നെയായിരുന്നു​ ക്രൂരകൃത്യം നടത്തിയത്​​. ഇയാളും പ്രായപൂര്‍ത്തിയെത്താത്ത മറ്റൊരാണ്‍കുട്ടിയും ചേര്‍ന്ന് കുട്ടിയെ ഒരാഴ്ച്ചയായി പീഡിപ്പിക്കുകയായിരുന്നു.

ജനുവരി​ 10നായിരുന്നു സംഭവം.​ രസന ജില്ലയില്‍ കുതിരയെ മേക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ട്​ പോയി ഒരാഴ്​ചയോളം പീഡിപ്പിക്കുകയായിരുന്നു. ജമ്മുവില്‍ നിന്ന്​ 80 കിലോമീറ്റര്‍ അകലെയുള്ള കതുഅ ജില്ലയിലെ നോമദ്​ വിഭാഗക്കാരായ കുടുംബം മകളെ കാണാനില്ലെന്ന്​ കാട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു.

പെണ്‍കുട്ടിയുടെ തിരോധാനത്തില്‍ കുടുംബം പരാതിയുമായി വന്നത്​ മുതല്‍ ദീപക്​ തെരച്ചില്‍ സംഘത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ഒരാ​ഴ്​ചത്തെ ശക്​തമായ തിരച്ചിലിനൊടുവില്‍ പെണ്‍കുട്ടിയുടെ മൃതശരീരം കണ്ടെത്തിയ പൊലീസ്​ അവള്‍ ക്രൂരമായ പീഡനത്തിനിരയായെന്ന്​ സ്ഥിതീകരിച്ചിരുന്നു. തുടര്‍ന്ന്‍ നടത്തിയ അന്വേഷണങ്ങല്‍ക്കൊടുവിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തായത്.

പൊലീസ്​ ഉദ്യോഗസ്​ഥന്‍ കുറ്റം സമ്മതിച്ചതായി ക്രൈംബ്രാഞ്ച്​ അറിയിച്ചു. ‘നോമദ്​ വിഭാഗത്തിലുള്ള​വരില്‍ ഭീതി സൃഷ്​ടിക്കുക’ എന്ന പ്രേരണയിലാണ്​ കൃത്യം ചെയ്​തതെന്നായിരുന്നു ദീപകി​ന്‍റെ വിശദീകരണം. ​തട്ടിക്കൊണ്ട്​ പോകലും പീഡനവും കൊലപാതകവുമെല്ലാം ആസൂത്രിതമായിരുന്നുവെന്നും കൊലപാതക വിവരം പുറത്ത്​ പറയാതിരിക്കാന്‍ ദീപക്​ കൂടെയുള്ള ആണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു എന്നും പൊലീസ്​ അറിയിച്ചു.

prp

Related posts

Leave a Reply

*