രജൗറിയില്‍ പാകിസ്താന്‍ ബോംബിട്ടതായി റിപ്പോര്‍ട്ട്; വിമാനത്താവളങ്ങള്‍ അടച്ചു, അതിര്‍ത്തി സംഘര്‍ഷഭരിതം

ശ്രീനഗര്‍: ഇന്ത്യന്‍ സൈന്യം പാക് വിമാനം വെടിവെച്ചിട്ടതായി റിപ്പോര്‍ട്ട്. അതിര്‍ത്തി ലംഘിച്ച എഫ്16 വിമാനമാണ് ഇന്ത്യന്‍ വ്യോമസേന വെടിവെച്ചിട്ടത് എന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ജമ്മു കശ്മീരിലെ രജൗറി ജില്ലയില്‍ നൗഷേറ സെക്ടറിന്റെ പരിധിയിലേക്കാണ് പാക്ക് കടന്നുകയറ്റമുണ്ടായത്. ഇതിനിടെ രജൗറിയില്‍ ആര്‍മി ക്യാംപിനു സമീപം ബോംബ് വര്‍ഷിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. വന്‍കുഴികള്‍ രൂപപ്പെട്ടു, ചിത്രങ്ങള്‍ എ.എന്‍.ഐ പുറത്തുവിട്ടു, ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. അതേസമയം, ലേ, ജമ്മു, ശ്രീനഗര്‍, പഠാന്‍കോട്ട് വിമാനത്താവളങ്ങളില്‍ അതീവജാഗ്രത പുറപ്പെടുവിച്ചു. സുരക്ഷ […]

ഇന്ത്യന്‍ സൈന്യം കനത്ത ജാഗ്രതയില്‍; അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍റെ തുടര്‍ച്ചയായ വെടിവെപ്പ്

ശ്രീനഗര്‍: പാക്കിസ്ഥാന് തിരിച്ചടി നല്‍കിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം കനത്ത ജാഗ്രതയില്‍. പാകിസ്ഥാന്‍റെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായ വെടിവെപ്പ് നടക്കുന്നതായാണ് വിവരം. ഇന്ത്യയും ശക്തമായി തിരിച്ചടിക്കുന്നുണ്ട്. ഇന്ത്യ-പാക് നിയന്ത്രണരേഖയുടെ സമീപത്ത് വെച്ചാണ് പാക്കിസ്ഥാന്‍ ഇപ്പോള്‍ വെടിവെപ്പ് നടത്തുന്നത്. നിയന്ത്രണരേഖയ്ക്ക് സമീപത്തെ ഗ്രാമങ്ങള്‍ക്കെല്ലാം നേരത്തെ തന്നെ ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. പാക് അധീനകാശ്മീരിലെ നിയന്ത്രണരേഖയോട് ചേര്‍ന്ന ഗ്രാമങ്ങള്‍ പാകിസ്ഥാനും ഒഴിപ്പിക്കുകയാണ്. റിപ്പോര്‍ട്ട് പ്രകാരം പാക്കിസ്ഥാനുള്ളിലെ മൂന്ന് കേന്ദ്രങ്ങളാണ് ഇന്ത്യന്‍ വ്യോമസേന തകര്‍ത്തിരിക്കുന്നത്.

ജ​മ്മു ​കാ​ശ്മീ​രി​ല്‍ കനത്ത മ​ഞ്ഞു​വീ​ഴ്ച; 4 മരണം

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ശ്മീ​രി​ല്‍ ക​ന​ത്ത മ​ഞ്ഞു വീ​ഴ്ച​യെ തു​ട​ര്‍​ന്ന് നാ​ല് പേ​ര്‍ മ​രി​ച്ചു. പ​ത്ത് പേ​രെ കാ​ണാ​താ​യി. ശ്രീ​ന​ഗ​ര്‍- ​ജ​മ്മു ദേ​ശീ​യ പാ​ത​യി​ല്‍ ജ​വ​ഹ​ര്‍ ട​ണ​ലി​നു സ​മീ​പ​മു​ണ്ടാ​യ മ​ഞ്ഞു​വീ​ഴ്ച​യി​ല്‍ കാ​ണാ​താ​യ പ​ത്ത് പേ​രി​ല്‍ ര​ണ്ട് പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യതായും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ആ​റ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ര​ണ്ട് അ​ഗ്നി​ശ​മ​ന​സേ​ന ഉ​ദ്യോ​ഗ​സ്ഥ​രെ​യും ര​ണ്ട് ത​ട​വു​കാ​രെ​യു​മാ​ണ് കാണാ​താ​യത്. കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ പു​രോ​ഗ​മി​ക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. വ്യാ​ഴാ​ഴ്ച ജി​ല്ല​യി​ലെ മ​ഞ്ഞു​വീ​ഴ്ച അ​പ​ക​ട​സാ​ധ്യ​ത ഉ​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നും 78 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചി​രു​ന്നു. മ​ഞ്ഞു​വീ​ഴ്ച​യെ തു​ട​ര്‍​ന്ന് തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം […]

ഭാര്യവീട്ടുകാരുടെ കൊടുംപീഡനം, യുവാവിനെ രക്ഷിക്കാന്‍ പൊലീസിന്‍റെ സിനിമാ സ്‌റ്റൈല്‍ ഓപ്പറേഷന്‍

ശ്രീനഗര്‍: ഭാര്യവീട്ടുകാര്‍ തടവില്‍ വച്ച്‌ പീഡിപ്പിച്ചുകൊണ്ടിരുന്ന ആദിവാസി യുവാവിനെ ജമ്മു കാശ്‌മീര്‍ പൊലീസ് അതിസാഹസികമായി രക്ഷിച്ചു. ഇയാളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് കാശ്‌മീരിലെ കത്വ ജില്ലയിലെ കോട്ട് പൊന്നു ഗ്രാമത്തില്‍ നിന്നും പുറത്തെത്തിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ഷൗക്കത്ത് അലിയെന്ന യുവാവിനെ ആദിവാസി യുവതിക്കൊപ്പം ഇക്കഴിഞ്ഞ 16നാണ് കാണാതാകുന്നത്. ഇതിന് മൂന്ന് ദിവസം മുമ്പ് ഇവര്‍ ജമ്മു കാശ്‌മീര്‍ ഹൈക്കോടതിയില്‍ ഹാജരാവുകയും തങ്ങള്‍ വിവാഹിതരായെന്ന് അറിയിക്കുകയും ചെയ്‌തിരുന്നു. തങ്ങള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. […]

മെഹ്‌ബൂബ മുഫ്‌തി രാജിവെച്ചു

ശ്രീനഗര്‍: ജമ്മു കാശ്‌മീര്‍ മുഖ്യമന്ത്രി മെഹ്‌ബൂബ മുഫ്‌തി രാജിവെച്ചു. പിഡിപിയുമായുള്ള സഖ്യത്തില്‍ നിന്നും പിന്‍മാറുന്നതായി ബിജെപി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് മെഹ്‌ബൂബ രാജി പ്രഖ്യാപിക്കുന്നതായി അറിയിച്ചത്. ഇതോടെ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങി.  കേവലഭൂരിപക്ഷത്തിന് 44 സീറ്റുകളാണ് വേണ്ടത്. നിലവില്‍ പിഡിപി – 28, ബിജെപി – 25 മറ്റുള്ളവപര്‍ 36 എന്നിങ്ങനെയാണു കക്ഷിനില. 2014ലാണു ജമ്മു കശ്മീരില്‍ പിഡിപി-ബിജെപി സഖ്യസര്‍ക്കാര്‍ അധികാരത്തിലെത്തിയത്.  

കശ്മീരില്‍ ബി.ജെ.പി-പി.ഡി.പി സഖ്യം പൊളിഞ്ഞു; മെഹ്ബൂബ മുഫ്തി രാജിവെച്ചേക്കും

ശ്രീനഗര്‍: കശ്മീരില്‍ ബി.ജെ.പി-പി.ഡി.പി സഖ്യം അവസാനിച്ചു. ഇന്ന് ചേര്‍ന്ന ബി.ജെ.പിയുടെ നിര്‍ണായക യോഗത്തിലാണ് സര്‍ക്കാറില്‍ നിന്ന് പിന്മാറാന്‍ പാര്‍ട്ടി തീരുമാനിച്ചത്. പി.ഡി.പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് യോഗം വിലയിരുത്തി. ഇതോടെ മെഹ്ബൂബ മുഫ്തി സര്‍ക്കാറിന്‍െറ ഭൂരിപക്ഷം നഷ്ടപ്പെട്ടു. ബി.ജെ.പി മന്ത്രിമാര്‍ രാജി സമര്‍പിച്ചിട്ടുണ്ട്. റമദാന്‍ പ്രമാണിച്ച്‌ പ്രഖ്യാപിച്ചിരുന്ന സൈനിക നടപടികള്‍ നിര്‍ത്തിവെച്ച നടപടി തുടരണമെന്ന പി.ഡി.പിയുടെ ആവശ്യം ബി.ജെ.പി നിരാകരിക്കുകയായിരുന്നു. ഏറെക്കാലമായി ബി.ജെ.പിയും പി.ഡി.പിയുമായി പലവിഷയങ്ങളില്‍ ഇടഞ്ഞ് നില്‍ക്കുകയായിരുന്നു. അതിനിടെയാണ് സൈനിക നടപടികള്‍ തുടരണമെന്ന […]

 സുജ്വാന്‍ ഭീകരാക്രമത്തില്‍ പരുക്കേറ്റ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി

ശ്രീനഗര്‍: സുജ്വാന്‍ ഭീകരാക്രമത്തില്‍ പരുക്കേറ്റ ഗര്‍ഭിണിയായ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. റൈഫില്‍ മാനായ നസീര്‍ അഹ്മദിന്‍റെ ഭാര്യക്കായിരുന്ന ഭീകരരുടെ വെടിയേറ്റത്. ഈ സമയം യുവതി ​28 ആഴ്​ച ഗര്‍ഭിണിയായിരുന്നു. പിറകില്‍ പരിക്കേറ്റ യുവതിയെ ഹെലികോപ്​റ്ററില്‍ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മാസം തികയാതെ ജനിച്ച കുഞ്ഞിന്​ 2.5 കിലോ ഭാരമുണ്ട്. കുട്ടിയുടെ ആരോഗ്യത്തിന്​ കുഴപ്പമില്ലെന്ന്​ ഡോക്​ടര്‍മാര്‍ അറിയിച്ചു. ​ ഗുരുതര പരിക്കേറ്റ യുവതിക്ക്​ അടിയന്തര സിസേറിയന്‍ നടത്തിയാണ്​ കുഞ്ഞിനെ രക്ഷിച്ചത്​. കുഞ്ഞും മാതാവും സുഖമായിരിക്കുന്നു​വെന്നും ഡോക്​ടര്‍മാര്‍ പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെയാണ് […]

8 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ അന്വേഷണ ഉദ്യോഗസ്​ഥന്‍ അറസ്​റ്റില്‍

ശ്രീനഗര്‍: എട്ട്​ വയസ്സുകാരിയെ തട്ടിക്കൊണ്ട്​ പോയി ക്രൂരമായി പീഡിപ്പിച്ച്‌​ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ ഉദ്യോഗസ്​ഥന്‍ അറസ്​റ്റില്‍. ​പെണ്‍കുട്ടിയുടെ തിരോധാനം അന്വേഷിക്കാന്‍ നിയോഗിച്ച ദീപക്​ ഖുജരിയ എന്ന പൊലീസ്​ ഉദ്യോഗസ്​ഥന്‍ തന്നെയായിരുന്നു​ ക്രൂരകൃത്യം നടത്തിയത്​​. ഇയാളും പ്രായപൂര്‍ത്തിയെത്താത്ത മറ്റൊരാണ്‍കുട്ടിയും ചേര്‍ന്ന് കുട്ടിയെ ഒരാഴ്ച്ചയായി പീഡിപ്പിക്കുകയായിരുന്നു. ജനുവരി​ 10നായിരുന്നു സംഭവം.​ രസന ജില്ലയില്‍ കുതിരയെ മേക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ട്​ പോയി ഒരാഴ്​ചയോളം പീഡിപ്പിക്കുകയായിരുന്നു. ജമ്മുവില്‍ നിന്ന്​ 80 കിലോമീറ്റര്‍ അകലെയുള്ള കതുഅ ജില്ലയിലെ നോമദ്​ വിഭാഗക്കാരായ കുടുംബം മകളെ കാണാനില്ലെന്ന്​ കാട്ടി […]

ചീറിപ്പാഞ്ഞുവരുന്ന ട്രെയിന് മുന്നില്‍ സാഹസികത കാട്ടി യുവാവ്- VIDEO

ശ്രീനഗര്‍: സമൂഹ മാധ്യമങ്ങളില്‍ കൈയ്യടി നേടാനായി പല വിധത്തിലുള്ള സാഹസിക പ്രകടങ്ങള്‍ നടത്താനും ഇന്നത്തെ യുവതലമുറ തയ്യാറാകാറുണ്ട്. അത്തരത്തില്‍ ആളാവാന്‍ വേണ്ടി ഷൂട്ട് ചെയ്ത വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്. റെയില്‍വേ പാളത്തിനു നടുവിലായി ആത്മഹത്യ ചെയ്യാനെന്ന പോലെ കമഴ്ന്നു കിടക്കുകയാണ് ഒരു കാശ്മീരി യുവാവ്.  പാളത്തില്‍ കിടന്ന യുവാവിന്‍റെ മുകളിലൂടെയാണ് ട്രെയിന്‍ കടന്നു പോയത്. ഇയാള്‍ക്ക് ഒന്നും സംഭവിക്കുന്നില്ല. ട്രെയിന്‍ പോയതിനുശേഷം തന്റെ ദൗത്യം വിജയിച്ച്‌ ആഹ്ലാദത്തോടെ കടന്നുവന്ന യുവാവിന്‍റെ പ്രകടനത്തെ വിവേത ശൂന്യമായ പ്രവര്‍ത്തനമായാണ് സമൂഹ […]

ബിഎസ്‌എഫ് ക്യാമ്പ് ആക്രമണം;ഭീകരര്‍ ലക്ഷ്യമിട്ടത് വീമാനത്താവളം???

ശ്രീനഗര്‍: ചൊവ്വാഴ്ച ബിഎസ്‌എഫ് ക്യാമ്പിനു  നേരെയുണ്ടായ  ഭീകരാക്രമണം ലക്ഷ്യംവെച്ചത് ശ്രീനഗര്‍ വിമാനത്താവളമെന്ന് റിപ്പോര്‍ട്ട്. സിആര്‍പിഎഫിന്‍റെയും ബിഎസ്‌എഫിന്‍റെയും സുരക്ഷയുള്ള ശ്രീനഗര്‍ വിമാനത്താവളത്തില്‍ കടക്കുന്നതിനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഭീകരുടെ സംഘം ബിഎസ്‌എഫ് കേന്ദ്രം ആക്രമിച്ചതെന്നാണ്  ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ആക്രമണത്തില്‍ രണ്ട് സൈനികര്‍  കൊല്ലപ്പെടുകയും  മൂന്ന് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തിരുന്നു. സിആര്‍പിഎഫ് സൈനികരുടെ യൂണിഫോം ധരിച്ചാണ് ഭീകരര്‍ ആക്രമണത്തിനെത്തിയതെന്നാണ് സൂചന. ജെയ്ഷെ  മുഹമ്മദിന്‍റെ അഫ്സല്‍ ഗുരു സ്ക്വാഡ് എന്ന വിഭാഗമാണ്  ആക്രമണത്തിനു പിന്നിലുള്ളതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സിആര്‍പിഎഫ് സുരക്ഷയൊരുക്കുന്ന ശ്രീനഗര്‍ വിമാനത്താവളം […]