കശ്മീരില്‍ ബി.ജെ.പി-പി.ഡി.പി സഖ്യം പൊളിഞ്ഞു; മെഹ്ബൂബ മുഫ്തി രാജിവെച്ചേക്കും

ശ്രീനഗര്‍: കശ്മീരില്‍ ബി.ജെ.പി-പി.ഡി.പി സഖ്യം അവസാനിച്ചു. ഇന്ന് ചേര്‍ന്ന ബി.ജെ.പിയുടെ നിര്‍ണായക യോഗത്തിലാണ് സര്‍ക്കാറില്‍ നിന്ന് പിന്മാറാന്‍ പാര്‍ട്ടി തീരുമാനിച്ചത്. പി.ഡി.പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് യോഗം വിലയിരുത്തി. ഇതോടെ മെഹ്ബൂബ മുഫ്തി സര്‍ക്കാറിന്‍െറ ഭൂരിപക്ഷം നഷ്ടപ്പെട്ടു. ബി.ജെ.പി മന്ത്രിമാര്‍ രാജി സമര്‍പിച്ചിട്ടുണ്ട്.

റമദാന്‍ പ്രമാണിച്ച്‌ പ്രഖ്യാപിച്ചിരുന്ന സൈനിക നടപടികള്‍ നിര്‍ത്തിവെച്ച നടപടി തുടരണമെന്ന പി.ഡി.പിയുടെ ആവശ്യം ബി.ജെ.പി നിരാകരിക്കുകയായിരുന്നു. ഏറെക്കാലമായി ബി.ജെ.പിയും പി.ഡി.പിയുമായി പലവിഷയങ്ങളില്‍ ഇടഞ്ഞ് നില്‍ക്കുകയായിരുന്നു. അതിനിടെയാണ് സൈനിക നടപടികള്‍ തുടരണമെന്ന ബി.ജെ.പിയുടെ ആവശ്യത്തില്‍ തര്‍ക്കം രൂക്ഷമായത്.

തുടര്‍ന്ന് അമിത് ഷാ ജമ്മുവിലെ ബി.ജെ.പി നേതാക്കളുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്ന, പാര്‍ട്ടി ജനറല്‍ സെക്രട്ടറി അശോക് കൗള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുണ്ടായ സംഭവവികാസങ്ങള്‍ ജമ്മുകശ്മീരിലെ രാഷ്ട്രീയ സ്ഥിതിഗതികളില്‍ മാറ്റം വരുത്തും.

 

 

 

prp

Related posts

Leave a Reply

*