പി.ഡി.പിയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അപകടം, ബി.ജെ.പിക്ക് മുന്നറിയിപ്പുമായി മെഹബൂബ മുഫ്തി

ന്യൂഡല്‍ഹി: പി.ഡി.പിയുമായുള്ള സഖ്യത്തില്‍ നിന്ന് പിന്മാറിയ ബി.ജെ.പിക്ക് മുന്നറിയിപ്പുമായി കാശ്‌മീര്‍ മുന്‍ മുഖ്യമന്ത്രിയായ മെഹബൂബ മുഫ്തി രംഗത്ത്. പി.ഡി.പിയെ തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെങ്കില്‍ അതിന്‍റെ പ്രത്യാഘാതം അപകടകരമാകും വിധത്തിലായിരിക്കുമെന്ന് മെഹബൂബ പറഞ്ഞു. പി.ഡി.പിയില്‍ ഭിന്നത ഉണ്ടാക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെങ്കില്‍ അതിന്‍റെ അനന്തരഫലം ആപകടകരമാകും. കാശ്‌മീരില്‍ വിഘടനവാദികളായ സലാഹുദ്ദീനും യാസിന്‍ മാലിക്കും ഉണ്ടായതെന്തുകൊണ്ടെന്ന് ചിന്തിക്കുകയണെന്നും മെഹബൂബ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ജനാധിപത്യത്തില്‍ കാശ്‌മീരിലെ ജനങ്ങള്‍ക്കുള്ള വിശ്വാസം ഇല്ലാതാക്കാന്‍ ബി.ജെ.പി ശ്രമിക്കരുതെന്നും അവര്‍ വ്യക്തമാക്കി. അതേസമയം, കാശ്‌മീരില്‍ പി.ഡി.പിയിലെ ഒരു […]

ജമ്മു കശ്മീരില്‍ ഇനി ഗവര്‍ണര്‍ ഭരണം; ശുപാര്‍ശയില്‍ രാഷ്ട്രപതി ഒപ്പിട്ടു

പിഡിപി-ബിജെപി സഖ്യം പിരിഞ്ഞതിനെത്തുടര്‍ന്ന് രാഷ്‌ട്രീയ അനിശ്ചിതാവസ്ഥയിലായ ജമ്മു കശ്മീര്‍ വീണ്ടും രാഷ്ട്രപതി ഭരണത്തിലേക്ക്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ശുപാര്‍ശയില്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കശ്‌മീരില്‍ വീണ്ടും ഗവര്‍ണര്‍ ഭരണം നിലവില്‍ വരുന്നത്. പിഡിപി സര്‍ക്കാരിനുള്ള പിന്തുണ ഇന്നലെയാണ് ബിജെപി പിന്‍വലിച്ചത്. മെഹബൂബ മുഫ്‌തിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജിവെച്ചതിനെത്തുടര്‍ന്ന് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തണമെന്ന ശുപാര്‍ശ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയിരുന്നു. ശേഷം ഇത് രാഷ്‌ട്രപതിയുടെ അംഗീകാരത്തിനായി അയക്കുകയായിരുന്നു. ജമ്മുകശ്‌മീരിലെ പിഡിപി-ബിജെപി സഖ്യത്തില്‍ […]

മെഹ്‌ബൂബ മുഫ്‌തി രാജിവെച്ചു

ശ്രീനഗര്‍: ജമ്മു കാശ്‌മീര്‍ മുഖ്യമന്ത്രി മെഹ്‌ബൂബ മുഫ്‌തി രാജിവെച്ചു. പിഡിപിയുമായുള്ള സഖ്യത്തില്‍ നിന്നും പിന്‍മാറുന്നതായി ബിജെപി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് മെഹ്‌ബൂബ രാജി പ്രഖ്യാപിക്കുന്നതായി അറിയിച്ചത്. ഇതോടെ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങി.  കേവലഭൂരിപക്ഷത്തിന് 44 സീറ്റുകളാണ് വേണ്ടത്. നിലവില്‍ പിഡിപി – 28, ബിജെപി – 25 മറ്റുള്ളവപര്‍ 36 എന്നിങ്ങനെയാണു കക്ഷിനില. 2014ലാണു ജമ്മു കശ്മീരില്‍ പിഡിപി-ബിജെപി സഖ്യസര്‍ക്കാര്‍ അധികാരത്തിലെത്തിയത്.  

കശ്മീരില്‍ ബി.ജെ.പി-പി.ഡി.പി സഖ്യം പൊളിഞ്ഞു; മെഹ്ബൂബ മുഫ്തി രാജിവെച്ചേക്കും

ശ്രീനഗര്‍: കശ്മീരില്‍ ബി.ജെ.പി-പി.ഡി.പി സഖ്യം അവസാനിച്ചു. ഇന്ന് ചേര്‍ന്ന ബി.ജെ.പിയുടെ നിര്‍ണായക യോഗത്തിലാണ് സര്‍ക്കാറില്‍ നിന്ന് പിന്മാറാന്‍ പാര്‍ട്ടി തീരുമാനിച്ചത്. പി.ഡി.പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് യോഗം വിലയിരുത്തി. ഇതോടെ മെഹ്ബൂബ മുഫ്തി സര്‍ക്കാറിന്‍െറ ഭൂരിപക്ഷം നഷ്ടപ്പെട്ടു. ബി.ജെ.പി മന്ത്രിമാര്‍ രാജി സമര്‍പിച്ചിട്ടുണ്ട്. റമദാന്‍ പ്രമാണിച്ച്‌ പ്രഖ്യാപിച്ചിരുന്ന സൈനിക നടപടികള്‍ നിര്‍ത്തിവെച്ച നടപടി തുടരണമെന്ന പി.ഡി.പിയുടെ ആവശ്യം ബി.ജെ.പി നിരാകരിക്കുകയായിരുന്നു. ഏറെക്കാലമായി ബി.ജെ.പിയും പി.ഡി.പിയുമായി പലവിഷയങ്ങളില്‍ ഇടഞ്ഞ് നില്‍ക്കുകയായിരുന്നു. അതിനിടെയാണ് സൈനിക നടപടികള്‍ തുടരണമെന്ന […]