ജമ്മു കശ്മീരില്‍ ഇനി ഗവര്‍ണര്‍ ഭരണം; ശുപാര്‍ശയില്‍ രാഷ്ട്രപതി ഒപ്പിട്ടു

പിഡിപി-ബിജെപി സഖ്യം പിരിഞ്ഞതിനെത്തുടര്‍ന്ന് രാഷ്‌ട്രീയ അനിശ്ചിതാവസ്ഥയിലായ ജമ്മു കശ്മീര്‍ വീണ്ടും രാഷ്ട്രപതി ഭരണത്തിലേക്ക്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ശുപാര്‍ശയില്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കശ്‌മീരില്‍ വീണ്ടും ഗവര്‍ണര്‍ ഭരണം നിലവില്‍ വരുന്നത്.

പിഡിപി സര്‍ക്കാരിനുള്ള പിന്തുണ ഇന്നലെയാണ് ബിജെപി പിന്‍വലിച്ചത്. മെഹബൂബ മുഫ്‌തിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജിവെച്ചതിനെത്തുടര്‍ന്ന് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തണമെന്ന ശുപാര്‍ശ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയിരുന്നു. ശേഷം ഇത് രാഷ്‌ട്രപതിയുടെ അംഗീകാരത്തിനായി അയക്കുകയായിരുന്നു.

ജമ്മുകശ്‌മീരിലെ പിഡിപി-ബിജെപി സഖ്യത്തില്‍ നിന്ന് ബിജെപി പിന്മാറുന്നതിനുള്ള സൂചനപോലും ഉണ്ടായിരുന്നില്ല. ചൊവ്വാഴ്‌ച ഉച്ചയോടെയായിരുന്നു ബിജെപിയുടെ ഈ പ്രഖ്യാപനം. ഇതിലൂടെ മൂന്നു വര്‍ഷമായി തുടരുന്ന സഖ്യസര്‍ക്കാരിനാണ് അന്ത്യമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുമായി കൂടിയാലോകിച്ചതിന് ശേഷം ജമ്മു കശ്മീരിന്‍റെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ് ആണു തീരുമാനം അറിയിച്ചത്.

prp

Related posts

Leave a Reply

*