മോദി സര്‍ക്കാരിനെ പ്രശംസിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം; മൗനം പാലിച്ച് രാഹുല്‍

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തെ അഴിമതിയുടെ വേരറുത്തെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ടായിരുന്നു രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. ഈ മന്ത്രിസഭയുടെ അവസാനത്തെ പാര്‍ലമെന്‍റ് സമ്മേളനമാണിത്. നാളെയാണ് കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നത്. അഴിമതിയ്‌ക്കെതിരെ പോരാടുക മാത്രമല്ല കള്ളപ്പണം തിരിച്ചുകൊണ്ടുവരാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച സര്‍ക്കാരാണിത്. രാഷ്ട്രപതി പറഞ്ഞു. നോട്ട് നിരോധനത്തെയും രാഷ്ട്രപതി പ്രസംഗത്തില്‍ ന്യായീകരിച്ചു. രാജ്യത്ത് കള്ളപ്പണമില്ലാതാക്കിയത് നോട്ട് നിരോധനം വഴിയാണെന്ന് രാഷ്ട്രപതി പറയുന്നു. സാമ്പത്തികതട്ടിപ്പുകാരെയും ബിനാമി ഫണ്ടുകാരെയും പൂട്ടാന്‍ നോട്ട് […]

കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ദൗര്‍ഭാഗ്യകരം: രാംനാഥ് കോവിന്ദ്

തിരുവനന്തപുരം: കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളെ ശക്തമായി അപലപിച്ച്‌ രാഷ്ട്രപതി രാംനാഥ് കോവിന്ദ് രംഗത്ത്. കേരളം എല്ലാക്കാര്യത്തിലും ബഹുദൂരം മുന്നിലാണെങ്കിലും ഇവിടെയുണ്ടാകുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് രാംനാഥ് കോവിന്ദ് പറഞ്ഞു. നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ഫെസ്‌റ്റിവല്‍ ഓണ്‍ ഡെമോക്രസി എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരസ്പര ബഹുമാനത്തിനും സഹവര്‍ത്തിത്വത്തിനും പേരുകേട്ട നാടാണ് കേരളം. എന്നാല്‍, അടിക്കടിയുണ്ടാകുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. ഇത്തരം സംഭവങ്ങള്‍ വികസനത്തെ പിന്നോട്ടടിക്കും. സംവാദം, വിയോജിപ്പ്, വിസമ്മതം എന്നിവയെ സ്വാഗതം ചെയ്യുകയാണ് […]

ജമ്മു കശ്മീരില്‍ ഇനി ഗവര്‍ണര്‍ ഭരണം; ശുപാര്‍ശയില്‍ രാഷ്ട്രപതി ഒപ്പിട്ടു

പിഡിപി-ബിജെപി സഖ്യം പിരിഞ്ഞതിനെത്തുടര്‍ന്ന് രാഷ്‌ട്രീയ അനിശ്ചിതാവസ്ഥയിലായ ജമ്മു കശ്മീര്‍ വീണ്ടും രാഷ്ട്രപതി ഭരണത്തിലേക്ക്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ശുപാര്‍ശയില്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കശ്‌മീരില്‍ വീണ്ടും ഗവര്‍ണര്‍ ഭരണം നിലവില്‍ വരുന്നത്. പിഡിപി സര്‍ക്കാരിനുള്ള പിന്തുണ ഇന്നലെയാണ് ബിജെപി പിന്‍വലിച്ചത്. മെഹബൂബ മുഫ്‌തിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജിവെച്ചതിനെത്തുടര്‍ന്ന് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തണമെന്ന ശുപാര്‍ശ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയിരുന്നു. ശേഷം ഇത് രാഷ്‌ട്രപതിയുടെ അംഗീകാരത്തിനായി അയക്കുകയായിരുന്നു. ജമ്മുകശ്‌മീരിലെ പിഡിപി-ബിജെപി സഖ്യത്തില്‍ […]

രാഷ്ട്രപതിയുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ബിജെപി നേതാവ് ബി.എസ്. യെദ്യൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ വാജുഭായ് വാല ക്ഷണിച്ച നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സമീപിക്കാന്‍ ഒരുങ്ങുന്നു. കോണ്‍ഗ്രസ് സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ നിര്‍ണായക വിധിക്കുശേഷമായിരിക്കും നേതാക്കള്‍ രാഷ്ട്രപതിയെ കാണുന്നത്. അതേസമയം കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാരെ ഇന്ന് ഹൈദരാബാദിലേക്ക് മാറ്റി. ബിജെപിയുടെ കുതിരക്കച്ചവടത്തില്‍ ഭയന്നാണ് എംഎല്‍എമാരെ മാറ്റിയത്. ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ നേതൃത്വത്തിലാണ് എംഎല്‍എമാര്‍ ബംഗളൂരുവിട്ടത്. അതിനിടെ, കോണ്‍ഗ്രസ് പാളയത്തില്‍ ചോര്‍ച്ച തുടരുകയാണെന്ന റിപ്പോര്‍ട്ടുകളും […]

ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദം; രാഷ്ട്രപതിക്ക് അതൃപ്‌തി

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അതൃപ്‌തി. പ്രോട്ടോകോള്‍ പ്രകാരം രാഷ്ട്രപതി ഒരു മണിക്കൂര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കൂ എന്ന് മാര്‍ച്ച്‌ ഒന്നിന് തന്നെ അറിയിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷത്തെ മാറ്റമായി ഇത് അവതരിപ്പിച്ചതിലാണ് രാഷ്ട്രപതിയുടെ ഓഫീസ് അതൃപ്‌തി അറിയിച്ചത്. അവാര്‍ഡുകളുടെ പട്ടിക സര്‍ക്കാര്‍ നല്‍കിയത് മെയ് 1ന് മാത്രമാണ്. വാര്‍ത്താ വിതരണ മന്ത്രാലയമാണ് അവസാന നിമിഷം തീരുമാനം അറിയിച്ചത്.  മാത്രവുമല്ല അവാര്‍ഡ് ദാനത്തിന്റെ വേദി വിഗ്യാന്‍ഭവനില്‍ നിന്നും രാഷ്ട്രപതി […]

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയില്‍

കൊച്ചി: ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദാഘാടനം ചെയ്യാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി കേരളത്തിലെത്തിയിരിക്കുന്നത്.  രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച്‌ നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. പള്ളിപ്പുറം ടെക്നോ സിറ്റി പദ്ധതി മന്ദിരത്തിന്‍റെ  ശിലാസ്ഥാപനവും പ്രഖ്യാപനവും അദ്ദേഹം ഇന്നലെ നിര്‍വഹിച്ചിരുന്നു. 2019 ല്‍ ടെക്നോ സിറ്റി പൂര്‍ത്തിയാകുമ്പോള്‍ 1 ലക്ഷം പേര്‍ക്ക് കൂടി തൊഴില്‍ ലഭിക്കുമെന്നും കൂടാതെ   രാജ്യത്തിന്‍റെ  സാമ്പത്തിക രംഗത്തെ പുരോഗതി ഡിജിറ്റല്‍ ഇന്ത്യയെ അടിസ്ഥാനപ്പെടുത്തിയാകുമെന്ന് പറഞ്ഞ രാഷ്ട്രപതി,  ഡിജിറ്റല്‍ […]