രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയില്‍

കൊച്ചി: ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദാഘാടനം ചെയ്യാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി കേരളത്തിലെത്തിയിരിക്കുന്നത്.  രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച്‌ നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

പള്ളിപ്പുറം ടെക്നോ സിറ്റി പദ്ധതി മന്ദിരത്തിന്‍റെ  ശിലാസ്ഥാപനവും പ്രഖ്യാപനവും അദ്ദേഹം ഇന്നലെ നിര്‍വഹിച്ചിരുന്നു. 2019 ല്‍ ടെക്നോ സിറ്റി പൂര്‍ത്തിയാകുമ്പോള്‍ 1 ലക്ഷം പേര്‍ക്ക് കൂടി തൊഴില്‍ ലഭിക്കുമെന്നും കൂടാതെ   രാജ്യത്തിന്‍റെ  സാമ്പത്തിക രംഗത്തെ പുരോഗതി ഡിജിറ്റല്‍ ഇന്ത്യയെ അടിസ്ഥാനപ്പെടുത്തിയാകുമെന്ന് പറഞ്ഞ രാഷ്ട്രപതി,  ഡിജിറ്റല്‍ ഇന്ത്യയുടെ പവര്‍ ഹൗസ് കേരളമായിരിക്കുമെന്നും കൂട്ടി ചേര്‍ത്തു.

രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനം കേരളമാണെന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരാവലിയുടെ പൗര സ്വീകരണത്തില്‍ പങ്കെടുത്ത് രാഷ്ട്രപതി പറഞ്ഞിരുന്നു.

ഇന്ന് ഉച്ചക്ക് 12.30 ഓടെ അദ്ദേഹം ഡല്‍ഹിയിലേയ്ക്ക് മടങ്ങും.

 

prp

Related posts

Leave a Reply

*