പട്ടണത്തിലെ മട്ടൻ കറി ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടംപിടിച്ചു

Aroor : .പട്ടണത്തിലെ മട്ടൻ കറി ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടംപിടിച്ചു.മുൻപ്പട്ടരുടെ മട്ടൺ കറി എന്ന ചിത്രത്തിന്റെ പേര് സമുദായത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ച് കേരള ബ്രാഹ്മണ സഭ  രംഗത്തെത്തിയിരിന്നു.അതെ തുടർന്ന് ചിത്രത്തിന്റെ പേര് പട്ടണത്തിലെ മട്ടൻ കറി എന്ന് മാറ്റിയിരുന്നു. അർജുൻ ബാബു കഥ /തിരക്കഥ /സംവിധാനം നിർവഹിച്ച സിനിമ 20min ഉം 37 sec ആണ് ഉള്ളത്.സിനിമയിൽ 75% ത്തോളം ഗ്രാഫിക്സ് ഉപയോഗപ്പെടുത്തി സിനിമ നിർമിച്ചതിനാണ്.അർജുൻബാബുവിന് ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടംനേടാനായത് .സിനിമ […]

സംസ്ഥാനത്ത് ഈ വര്‍ഷം 10 തീയേറ്ററുകള്‍ ആരംഭിക്കാനൊരുങ്ങി കെ.എസ്.എഫ്.ഡി.സി

തിരുവനന്തപുരം:കെ.എസ്.എഫ്.ഡി.സിഈ വര്‍ഷം സംസ്ഥാനത്ത് 10 തീയേറ്ററുകള്‍ നിര്‍മ്മിക്കും.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളടെ സഹായത്തോടെയാണ് തീയേറ്ററുകള്‍ നിര്‍മ്മിക്കുന്നത്. തിയേറ്റര്‍ നിര്‍മ്മാണത്തിനായി കായംകുളം നഗരസഭയില്‍ 83 സെന്‍റ് ഭൂമിയും തൃശൂര്‍ ജില്ലയിലെ അളഗപ്പനഗര്‍ ഗ്രാമ പഞ്ചായത്തില്‍ 50 സെന്‍റ് ഭൂമിയും കണ്ടെത്തിയിട്ടുണ്ട്.  ഇവിടെ രണ്ട് തീയേറ്റര്‍ വീതം നിര്‍മ്മിക്കാനാണ് ആലോചന. മറ്റൊരു തീയേറ്റര്‍ തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ നിര്‍മ്മിക്കും.  ഇവിടെ സ്ഥലത്തിന്‍റെ അളവെടുപ്പ് പൂര്‍ത്തിയായി. ടെര്‍മിനലിന്‍റെ മൂന്നാമത്തെ നിലയിലാണു തീയേറ്റര്‍ സജ്ജമാക്കുക. സിനിമ കാണാന്‍ എത്തുന്നവര്‍ക്കും യാത്രക്കാര്‍ക്കും വിശ്രമിക്കാനായി എക്സിക്യൂട്ടീവ് ലോഞ്ചും നിര്‍മ്മിക്കും. […]

സംസ്ഥാനത്ത് നാളെ മോട്ടോര്‍ വാഹനപണിമുടക്ക്

തിരുവനന്തപുരം: ഡീസല്‍-പെട്രോള്‍ വിലവര്‍ധനയ്ക്കെതിരെ മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി നേതൃത്വത്തില്‍ ബുധനാഴ്ച വാഹന പണിമുടക്ക്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. ഓട്ടോ, ടാക്സി, സ്വകാര്യബസ്, ലോറി, ടാങ്കര്‍ ലോറി സര്‍വീസുകള്‍ക്കൊപ്പം കെഎസ്‌ആര്‍ടിസി ബസുകളും റോഡിലിറങ്ങില്ല.  സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, യുടിയുസി, എച്ച്‌എംഎസ്, എസ്ടിയു, ജനതാ ട്രേഡ് യൂണിയന്‍, ടിയുസിഐ, കെടിയുസി തുടങ്ങിയ ട്രേഡ് യൂണിയനുകള്‍ക്കൊപ്പം ബസ്, ലോറി, ടാങ്കര്‍, ഡ്രൈവിങ് സ്കൂള്‍, വര്‍ക്ഷോപ്, സ്പെയര്‍ പാര്‍ട്സ് ഡീലേഴ്സ് തുടങ്ങിയ വിവിധ മേഖലകളിലെ തൊഴിലുടമ സംഘടനകളും […]

അധ്യാപികമാര്‍ക്ക് സാരിക്ക് മുകളില്‍ കോട്ട് നിര്‍ബന്ധമാക്കണമെന്ന കാര്യത്തില്‍ തീരുമാനമായി

തിരുവനന്തപുരം: അധ്യാപികമാര്‍ക്ക് സാരിക്ക് മുകളില്‍ കോട്ട് നിര്‍ബന്ധമാക്കണമെന്ന കാര്യത്തില്‍ ഒടുവില്‍ തീരുമാനമായി. സ്കൂള്‍ അധ്യാപികമാര്‍ സാരിക്ക് മുകളില്‍ കോട്ട് ധരിക്കണമെന്ന് ഹെഡ്മാസ്റ്റര്‍മാരോ മാനേജര്‍മാരോ നിര്‍ബന്ധിക്കാന്‍ പാടില്ലെന്നാണ് സംസ്ഥാന വനിതാ കമ്മീഷന്‍റെ പുതിയ ഉത്തരവ്. പത്തനംതിട്ട മല്ലപ്പള്ളിയിലെ ആനിക്കാട് സെന്‍റ് മേരീസ് ഹൈസ്കൂള്‍ അധ്യാപിക ബീന നല്‍കിയ പരാതിയിലാണ് സംസ്ഥാന വനിതാ കമ്മീഷന്‍റെ ഈ നിര്‍ദേശം. കൂടാതെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അധ്യാപികമാരുടെ വേഷത്തിന്‍റെ കാര്യത്തില്‍ പുറപ്പെടുവിച്ച സര്‍ക്കുലറിന് വിരുദ്ധമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ സ്ഥാപന അധികൃതര്‍ക്ക് അധികാരമില്ലെന്നും കമ്മീഷനംഗം ഷാഹിദാ കമാല്‍ […]

മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിച്ചു

തിരുവനന്തപുരം: നാളെ നടത്താനിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് മോട്ടോര്‍ വാഹന തൊഴിലാളികള്‍ വാര്‍ത്താ സമ്മേളനം നടത്തി പണിമുടക്ക് നടത്തുമെന്ന് പ്രഖ്യാപിച്ചത്. മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്ന പക്ഷം സംസ്ഥാന വ്യാപക പണിമുടക്ക് നടത്തുമെന്നാണ് മോട്ടോര്‍ വാഹന തൊഴിലാളികള്‍ അറിയിച്ചിരുന്നത്. ബില്‍ പാര്‍ലമെന്‍റിന്‍റെ പരിഗണനയ്ക്ക് വരാത്ത സാഹചര്യത്തിലാണ് പണിമുടക്ക് പിന്‍വലിക്കാനുള്ള തീരുമാനം. മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ കൊണ്ടുവരാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നു. മോട്ടോര്‍ വാഹന […]

ദേ​ശീ​യ മെ​ഡി​ക്ക​ല്‍ ക​മീ​ഷ​ന്‍ ബി​ല്ലിനെതിരെ ഡോ​ക്​​ട​ര്‍​മാ​രു​ടെ രാ​ജ്യ​വ്യാ​പ​ക പ​ണി​മു​ട​ക്ക്

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ മെ​ഡി​ക്ക​ല്‍ ക​മീ​ഷ​ന്‍ ബി​ല്ലിനെതിരെ ഡോ​ക്​​ട​ര്‍​മാ​രു​ടെ സം​ഘ​ട​ന​യാ​യ ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ (ഐ.​എം.​എ) ആഹ്വാനം ചെയ്ത 12 മ​ണി​ക്കൂ​ര്‍ രാ​ജ്യ​വ്യാ​പ​ക പ​ണി​മു​ട​ക്ക് സംസ്ഥാനത്ത്​ ആരംഭിച്ചു.  ഇതോടെ ജനങ്ങള്‍ വലഞ്ഞിരിക്കുകയാണ്. കേ​ര​ള​ത്തി​ല്‍ രാ​വി​ലെ ആ​റു​ മു​ത​ല്‍ വൈ​കീ​ട്ട്​ ആ​റു​വ​രെ അ​ടി​യ​ന്ത​ര ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ഗു​രു​ത​ര​മാ​യ പ​രി​ച​ര​ണ സേ​വ​ന​ങ്ങ​ളും ഒ​ഴി​കെ എ​ല്ലാ ആ​ശു​പ​ത്രി സേ​വ​ന​ങ്ങ​ളും നി​ര്‍ത്തി​വെ​ച്ചാണ് പണിമുടക്ക്. അതേസമയം, സ​ര്‍ക്കാ​ര്‍ ഡോ​ക്ട​ര്‍മാ​രി​ല്‍ ഒ​രു​ വി​ഭാ​ഗം രാ​വി​ലെ ഒ​മ്പതു​ മു​ത​ല്‍ 10 വ​രെ ഒ​രു ​മ​ണി​ക്കൂ​ര്‍ ഒ.​പി ബ​ഹി​ഷ്​ക​രി​ക്കും. ഇതുകൂടാതെ, സ്വ​കാ​ര്യ […]

കേരളത്തിലെ നൂറോളം ശാഖകള്‍ പൂട്ടാനൊരുങ്ങി എസ്.ബി.ഐ.

കൊച്ചി: ബാങ്ക് ലയനത്തിന്‍റെ തുടര്‍ച്ചയായി എസ്.ബി.ഐ. കേരളത്തിലെ നൂറോളം ശാഖകള്‍ പൂട്ടുന്നു. 44 എണ്ണം ഇതിനകം പൂട്ടി. ശേഷിക്കുന്ന അറുപതിലേറെ ശാഖകള്‍കൂടി ഉടന്‍ പൂട്ടും. ഏപ്രിലില്‍ എസ്.ബി.ഐ.-എസ്.ബി.ടി. ലയനം പൂര്‍ത്തിയായതോടെ  197 ശാഖകള്‍ പൂട്ടാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ പല സ്ഥലങ്ങളിലും രണ്ടു ബാങ്കുകളുടെയും ശാഖകള്‍ പ്രവര്‍ത്തനം തുടരുകയായിരുന്നു. എതിര്‍പ്പ് ഭയന്നാണ് അന്ന് ശാഖകള്‍ പൂട്ടാതിരുന്നത്. എന്നാല്‍, ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടില്ലാതെ അടുത്തടുത്തുള്ള ശാഖകളുടെ ലയനം എന്ന നിലയിലാണ് ഇപ്പോഴിവ പൂട്ടുന്നത്. ഒരേ പ്രദേശത്ത് രണ്ടു ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഇതില്‍ ചെറിയ […]

മുക്കത്ത് നടക്കുന്ന ഗെയില്‍ പ്രതിഷേധം പോലീസ് രാജ്: രമേശ് ചെന്നിത്തല

കണ്ണൂര്‍: ഗെയില്‍ വാതക പൈപ്പ് ലൈനെതിരേ നടക്കുന്ന ജനകീയ പ്രതിഷേധത്തെ സര്‍ക്കാര്‍ പോലീസ് രാജിലൂടെ നേരിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രദേശവാസികളുടെ ആശങ്കകള്‍ പരിഹരിക്കാതെ സമരത്തെ പോലീസിനെ ഉപയോഗിച്ച്‌ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. യുഡിഎഫ് ഇതുവരെ സമരം ഏറ്റെടുത്തിട്ടില്ല. എന്നാല്‍ പോലീസ് രാജിലൂടെ പ്രതിഷേധം ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ യുഡിഎഫ് സമരം ഏറ്റെടുക്കുമെന്നും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

പ്രവാസികള്‍ക്കായി 50 കോടി രൂപയുടെ പുനരധിവാസ പദ്ധതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: പ്രവാസി മലയാളികള്‍ക്കായുള്ള പുതിയ  പദ്ധതികളുമായി കേരള സര്‍ക്കാര്‍. റീടേണ്‍ എന്നതാണു പദ്ധതിയുടെ പേര്.  50 കോടി രൂപയുടെ പുനരധിവാസ പദ്ധതി, പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ നോര്‍ക്ക റൂട്സിന്‍റെ സഹകരണത്തോടെയാണ് നടപ്പിലാക്കുക. അടുത്ത സാമ്പത്തിക വര്‍ഷം ഈ തുക വര്‍ധിപ്പിക്കും. പദ്ധതിയുടെ ഭാഗമായി ഒരാള്‍ക്ക് പരമാവധി വായ്പ 20 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 18 മുതല്‍ 65 വയസ്സു വരെ ഉള്ളവര്‍ക്ക് ഇതിനായി അപേക്ഷിക്കാം എന്നാല്‍ രണ്ടു വര്‍ഷമെങ്കിലും തുടര്‍ച്ചയായി പ്രവാസ ജീവിതം നയിച്ചവരായിരിക്കണം. […]

”ശ്യാമസുന്ദര കേര കേദാര ഭൂമി… ” ഐക്യകേരളത്തിന് ഇന്ന് 61 വയസ്

”ശ്യാമസുന്ദര കേര കേദാര ഭൂമി… ജനജീവിത ഫല ധാന്യ സമ്പന്ന ഭൂമി….” ഭാഷാ സാംസ്‌കാരിക സാമൂഹിക സവിശേഷതകളാല്‍ സമ്പന്നമായ കേരളം…ഐക്യകേരളത്തിന് ഇന്ന് 61 വയസ് തികയുകയാണ്. ദൈവത്തിന്‍റെ  സ്വന്തം നാടെന്ന് അക്ഷരാര്‍ത്ഥത്തില്‍ കാണിച്ചു തന്ന് വര്‍ണ്ണവിസ്മയം തീര്‍ക്കുന്ന കൊച്ചു കേരളം നേട്ടങ്ങളും കോട്ടങ്ങളും അതിലേറെ വെല്ലുവിളികളും നിറഞ്ഞ പിന്നിട്ട വര്‍ഷങ്ങളുടെ ഓര്‍മ്മ പങ്കുവെക്കുകയാണ് ഇന്ന്‍. 1956 നവംബര്‍ ഒന്നിനാണ് നാട്ടു രാജ്യങ്ങളും രാജവാഴ്ചയും ഓര്‍മ്മകളിലേക്ക് മാറ്റി കേരളം രൂപീകൃതമായത്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേശങ്ങളുടെ കൂടിച്ചേരല്‍ അതായിരുന്നു കേരള രൂപീകരണം. മലയോരവും […]