സംസ്ഥാനത്ത് ഈ വര്‍ഷം 10 തീയേറ്ററുകള്‍ ആരംഭിക്കാനൊരുങ്ങി കെ.എസ്.എഫ്.ഡി.സി

തിരുവനന്തപുരം:കെ.എസ്.എഫ്.ഡി.സിഈ വര്‍ഷം സംസ്ഥാനത്ത് 10 തീയേറ്ററുകള്‍ നിര്‍മ്മിക്കും.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളടെ സഹായത്തോടെയാണ് തീയേറ്ററുകള്‍ നിര്‍മ്മിക്കുന്നത്.

തിയേറ്റര്‍ നിര്‍മ്മാണത്തിനായി കായംകുളം നഗരസഭയില്‍ 83 സെന്‍റ് ഭൂമിയും തൃശൂര്‍ ജില്ലയിലെ അളഗപ്പനഗര്‍ ഗ്രാമ പഞ്ചായത്തില്‍ 50 സെന്‍റ് ഭൂമിയും കണ്ടെത്തിയിട്ടുണ്ട്.  ഇവിടെ രണ്ട് തീയേറ്റര്‍ വീതം നിര്‍മ്മിക്കാനാണ് ആലോചന.

മറ്റൊരു തീയേറ്റര്‍ തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ നിര്‍മ്മിക്കും.  ഇവിടെ സ്ഥലത്തിന്‍റെ അളവെടുപ്പ് പൂര്‍ത്തിയായി. ടെര്‍മിനലിന്‍റെ മൂന്നാമത്തെ നിലയിലാണു തീയേറ്റര്‍ സജ്ജമാക്കുക. സിനിമ കാണാന്‍ എത്തുന്നവര്‍ക്കും യാത്രക്കാര്‍ക്കും വിശ്രമിക്കാനായി എക്സിക്യൂട്ടീവ് ലോഞ്ചും നിര്‍മ്മിക്കും.

ടെര്‍മിനലിന്‍റെ  ഉടമസ്ഥാവകാശമുള്ളകേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്‍റ് ഫിനാന്‍സ്കോര്‍പറേഷനുമായി ഈ മാസം തന്നെ ഫിലിം ഡെവലപ്പ്മെന്‍റ് കോര്‍പറേഷന്‍ കരാര്‍ ഒപ്പിടും. പയ്യന്നൂര്‍, പരിയാരം, മാനന്തവാടി,പേരാമ്പ്ര, പൂനലൂര്‍ എന്നിവിടങ്ങളില്‍ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇവിടങ്ങളില്‍ ഓരോ തീയേറ്റര്‍ നിര്‍മ്മിക്കും.

 

prp

Related posts

Leave a Reply

*