അധ്യാപികമാര്‍ക്ക് സാരിക്ക് മുകളില്‍ കോട്ട് നിര്‍ബന്ധമാക്കണമെന്ന കാര്യത്തില്‍ തീരുമാനമായി

തിരുവനന്തപുരം: അധ്യാപികമാര്‍ക്ക് സാരിക്ക് മുകളില്‍ കോട്ട് നിര്‍ബന്ധമാക്കണമെന്ന കാര്യത്തില്‍ ഒടുവില്‍ തീരുമാനമായി.

സ്കൂള്‍ അധ്യാപികമാര്‍ സാരിക്ക് മുകളില്‍ കോട്ട് ധരിക്കണമെന്ന് ഹെഡ്മാസ്റ്റര്‍മാരോ മാനേജര്‍മാരോ നിര്‍ബന്ധിക്കാന്‍ പാടില്ലെന്നാണ് സംസ്ഥാന വനിതാ കമ്മീഷന്‍റെ പുതിയ ഉത്തരവ്. പത്തനംതിട്ട മല്ലപ്പള്ളിയിലെ ആനിക്കാട് സെന്‍റ് മേരീസ് ഹൈസ്കൂള്‍ അധ്യാപിക ബീന നല്‍കിയ പരാതിയിലാണ് സംസ്ഥാന വനിതാ കമ്മീഷന്‍റെ ഈ നിര്‍ദേശം.

കൂടാതെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അധ്യാപികമാരുടെ വേഷത്തിന്‍റെ കാര്യത്തില്‍ പുറപ്പെടുവിച്ച സര്‍ക്കുലറിന് വിരുദ്ധമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ സ്ഥാപന അധികൃതര്‍ക്ക് അധികാരമില്ലെന്നും കമ്മീഷനംഗം ഷാഹിദാ കമാല്‍ ഉത്തരവിട്ടു.

മല്ലപ്പള്ളിയിലെ ആനിക്കാട് സെന്‍റ് മേരീസ് ഹൈസ്കൂള്‍ മാനേജരുടെ നിര്‍ദേശം പാലിക്കാനാകാത്ത അധ്യാപികയ്ക്കെതിരെ നടപടികളിലേക്ക് കടന്ന സാഹചര്യത്തിലാണ് അധ്യാപിക ബീന വനിതാ കമ്മീഷന് പരാതി നല്‍കിയത്.

ഇതു സംബന്ധിച്ച്‌ ആനിക്കാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനും കമ്മീഷനോട് നടപടിയെടുക്കാന്‍ അഭ്യര്‍ഥിച്ചിരുന്നു. കൂടാതെ പുരുഷ അധ്യാപകര്‍ക്കോ ഓഫീസ് ജീവനക്കാര്‍ക്കോ ഓവര്‍കോട്ട് ഏര്‍പ്പെടുത്തിയിരുന്നില്ലെന്ന് പരാതിയില്‍ പറയുന്നു. കമ്മീഷനംഗം സ്കൂളില്‍ നേരിട്ടെത്തി തെളിവെടുപ്പ് നടത്തിയ ശേഷമാണ് പുതിയ ഉത്തരവിറക്കിയത്.

prp

Related posts

Leave a Reply

*