രമ്യ ഹരിദാസിനെതിരായ പരാമര്‍ശം; വനിതാ കമ്മീഷന്‍ ഇടപെടുന്നു

കൊച്ചി: ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ വനിതാ കമ്മീഷന്‍ ഇടപെടുന്നു. വിജയരാഘവന്‍റെ പരാമര്‍ശം വനിതാ കമ്മീഷന്‍ പരിശോധിക്കും. ലോ ഓഫീസര്‍ക്ക് കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍ പരിശോധനാ നിര്‍ദേശം നല്‍കി. സംഭവത്തില്‍ വനിതാ കമ്മീഷന്‍റെ ഇടപെടല്‍ വൈകുന്നതിനെ രമ്യ ഹരിദാസ് ഇന്നലെ വിമര്‍ശിച്ചിരുന്നു. അതേസമയം, വിജയരാഘവനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തും. പരാതിയുമായി ഇന്നലെയാണ് രമേശ് ചെന്നിത്തല […]

മോ​ഹ​ന്‍​ലാ​ലി​നും ബി. ​ഉ​ണ്ണി​കൃ​ഷ്ണ​നു​മെ​തി​രെ വ​നി​താ ക​മ്മീ​ഷ​ന്‍

തി​രു​വ​ന​ന്ത​പു​രം: താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ പ്ര​സി​ഡ​ന്‍റ് മോ​ഹ​ന്‍​ലാ​ലി​നെ​തി​രെ​യും ഫെഫ്ക ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി. ​ഉ​ണ്ണി​കൃ​ഷ്ണ​നു​മെ​തി​രെ ആ​ഞ്ഞ​ടി​ച്ച്‌ വ​നി​താ ക​മ്മീ​ഷ​ന്‍ അധ്യക്ഷ എം.​സി. ജോ​സ​ഫൈ​ന്‍. മോ​ഹ​ന്‍​ലാ​ലി​ല്‍ വ​ലി​യ പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നു. അ​ത് അ​സ്ഥാ​ന​ത്താ​യി. മോ​ഹ​ന്‍​ലാ​ല്‍ ഉ​ത്ത​ര​വാ​ദി​ത്വ ബോ​ധം കാ​ട്ട​ണ​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. ന​ടി​മാ​ര്‍​ക്ക് നേ​രെ​യു​ള്ള സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ അ​ത്ഭു​തം തോ​ന്നു​ന്നി​ല്ല. മോ​ഹ​ന്‍​ലാ​ല്‍ ആ​രാ​ധ​ക​രെ നി​ല​യ്ക്ക് നി​ല്‍​ത്ത​ണ​മെ​ന്നും ന​ടി​മാ​ര്‍​ക്കെ​തി​രെ അ​വ​ഹേ​ള​നം പാ​ടി​ല്ലെ​ന്ന് മോ​ഹ​ന്‍​ലാ​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ​റ​യ​ണ​മെ​ന്നും അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി സി​നി​മ ചെ​യ്യു​ന്ന​തി​നെ​യും ക​മ്മീ​ഷ​ന്‍ വിമര്‍ശി​ച്ചു. കു​റ്റാ​രോ​പി​ത​നെ​വ​ച്ച്‌ സി​നി​മ […]

സ്ത്രീകളോടുള്ള അനാദരവുകളെ ശക്തമായി നേരിടണം: കെ.കെ. ശൈലജടീച്ചര്‍

തിരുവനന്തപുരം: സ്ത്രീകളോട് സമൂഹം കാണിക്കുന്ന അനാദരവുകളെ ശക്തമായി നേരിടണമെന്ന് സാമൂഹിക നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. അന്താരാഷ്ട്ര ബാലികാ ദിനാചരണത്തോടനുബന്ധിച്ച്‌ ഇന്ത്യന്‍ റേഡിയോളജിക്കല്‍ ആന്‍ഡ് ഇമേജിംഗ് അസോസിയേഷന്‍ സംഘടിപ്പിച്ച ഉപന്യാസ, ചിത്രരചനാ മത്സരങ്ങളിലെ വിജയികള്‍ക്ക് ഔദ്യോഗിക വസതിയില്‍ നടന്ന ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു് മന്ത്രി. മറ്റു സംസ്ഥാനങ്ങളെപ്പോലെ കേരളവും പെണ്‍കുട്ടികളെ ആഗ്രഹിക്കാതിരിക്കുന്നു എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ആറുവയസ്സുവരെയുള്ള കുട്ടികളുടെ എണ്ണത്തില്‍ പെണ്‍കുട്ടികളുടെ അനുപാതം ആണ്‍ക്കുട്ടികളെക്കാള്‍ കുറയുന്നത് ഇവിടെ ഭ്രൂണഹത്യകള്‍ ഉള്ളതുകൊണ്ടല്ല, ജൈവികമായ […]

സ്ത്രീത്വത്തെ നിരന്തരം അപമാനിക്കുന്ന പി.സി. ജോര്‍ജിനെതിരെ വനിതകള്‍ പരസ്യമായി പ്രതികരിക്കണം; വനിത കമ്മീഷന്‍

തിരുവനന്തപുരം: പി.സി. ജോര്‍ജിനെതിരെ സംസ്ഥാന വനിത കമ്മീഷന്‍. ജോര്‍ജിനെ എത്തിക്‌സ് കമ്മിറ്റിയില്‍ നിന്ന് മാറ്റണമെന്ന് വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി.ജോസഫൈന്‍ പറഞ്ഞു. കന്യാസ്ത്രീയെ അപമാനിച്ച ജോര്‍ജിനെതിരെ കമ്മീഷന്‍ നല്‍കിയ പരാതി ജോര്‍ജുള്ള കമ്മിറ്റി പരിഗണിക്കരുത്. സ്ത്രീത്വത്തെ നിരന്തരം അപമാനിക്കുന്ന ജോര്‍ജിനെതിരെ വനിതകള്‍ പരസ്യമായി പ്രതികരിക്കണമെന്നും ജോസഫൈന്‍ പറഞ്ഞു. സിസ്റ്റര്‍ ലൂസി കളപ്പുരയോട് സഭാ നേതൃത്വം വീണ്ടും പ്രതികാരം ചെയ്താല്‍ കമ്മീഷന്‍ ഇടപെടും. ലൂസിയുടെ പരാതി അവഗണിച്ച പൊലീസ് നടപടി അംഗീകരിക്കാനാവില്ലെന്നും ജോസഫൈന്‍ കോഴിക്കോട് പറഞ്ഞു. അതേസമയം ബിഷപ് […]

നോക്കുകുത്തിയായി മാറുന്ന വനിതാ കമ്മിഷനെ പിരിച്ചുവിടണമെന്ന് എം എം ഹസന്‍

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ പി കെ ശശി എംഎല്‍എയ്‌ക്കെതിരെ ദേശീയ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തപ്പോള്‍, സംസ്ഥാന വനിതാ കമ്മിഷന്‍ വെറും നോക്കുകുത്തിയായി മാറിയെന്ന് കെപിസിസി പ്രസിഡന്‍റ് എം എം ഹസന്‍. സമാനമായ കുറ്റം ചെയ്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ സംഘടനയില്‍ നിന്നു പുറത്താക്കുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തപ്പോള്‍ എംഎല്‍എയ്ക്ക് പാര്‍ട്ടിയും സര്‍ക്കാരും വനിതാ കമ്മിഷനും ഉരുക്കുകോട്ടപോലെ സംരക്ഷണം തീര്‍ക്കുന്ന വിചിത്രമായ കാഴ്ചയാണു കാണുന്നതെന്ന് ഹസന്‍ പറഞ്ഞു. സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകള്‍ക്കുപോലും പ്രയോജനമില്ലാത്ത ഈ കമ്മിഷനെ […]

ലൈംഗിക പീഡനത്തിനിരയാകുന്ന സ്ത്രീകളുടെ പേര് മറച്ചുവയ്ക്കുന്നത് സ്ത്രീവിരുദ്ധതയെന്ന്‍ ജോസഫൈന്‍

തിരുവനന്തപുരം: ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന സ്ത്രീകളുടെ പേര് മറച്ചുവയ്ക്കുന്നത് സ്ത്രീവിരുദ്ധതയാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി.ജോസഫൈന്‍. വനിതാ കമ്മീഷനും കേരള സര്‍വകലാശാല എന്‍.എസ്.എസ്. യൂണിറ്റും ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു ജോസഫൈന്‍. സ്ത്രീയുടെ സുരക്ഷിതത്വത്തിന് വേണ്ടിയാണ് പേര് മറച്ചുവയ്ക്കുന്നതെന്നാണ് വിവക്ഷ. ഇതെല്ലാം സ്ത്രീവിരുദ്ധ ബോധത്തില്‍നിന്ന് ഉത്ഭവിക്കുന്നതാണ്. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ എവിടെയാണെന്ന് അന്വേഷിക്കേണ്ട ബാധ്യത സമൂഹത്തിനുണ്ടെന്നും ജോസഫൈന്‍ പറഞ്ഞു. സ്ത്രീവിരുദ്ധ സാമൂഹികവീക്ഷണത്തിനെതിരായ ഉള്ളടക്കം വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം. രാഷ്ട്രീയസാമൂഹികസാമ്ബത്തിക മേഖലകളിലെ നയരൂപവത്കരണത്തില്‍ സ്ത്രീകള്‍ക്ക് പങ്കില്ലാത്ത സാഹചര്യമാണെന്നും അവര്‍ […]

അമ്മയ്ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി വനിതാ കമ്മീഷന്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് മലയാള സിനിമാ സംഘടനയില്‍ പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടത്. കഴിഞ്ഞ ദിവസം ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തതോടെ പ്രശ്‌നം രൂക്ഷമാകുകയും നാല് നടിമാര്‍ ‘അമ്മ’യില്‍ നിന്ന് രാജി വെക്കുകയും ചെയ്തു. ആക്രമിക്കപ്പെട്ട നടി, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവരാണ് രാജിക്കത്ത് നല്‍കിയത്. ഇവരുടെ നിലപാടിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. ഇപ്പോഴിതാ അമ്മക്കെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുകയാണ് വനിതാ കമ്മീഷന്‍. മോഹന്‍ലാലിനോട് മതിപ്പ് കുറഞ്ഞെന്ന് എം.സി.ജോസഫൈന്‍ പറഞ്ഞു. രാജി വിവാദത്തില്‍ […]

അധ്യാപികമാര്‍ക്ക് സാരിക്ക് മുകളില്‍ കോട്ട് നിര്‍ബന്ധമാക്കണമെന്ന കാര്യത്തില്‍ തീരുമാനമായി

തിരുവനന്തപുരം: അധ്യാപികമാര്‍ക്ക് സാരിക്ക് മുകളില്‍ കോട്ട് നിര്‍ബന്ധമാക്കണമെന്ന കാര്യത്തില്‍ ഒടുവില്‍ തീരുമാനമായി. സ്കൂള്‍ അധ്യാപികമാര്‍ സാരിക്ക് മുകളില്‍ കോട്ട് ധരിക്കണമെന്ന് ഹെഡ്മാസ്റ്റര്‍മാരോ മാനേജര്‍മാരോ നിര്‍ബന്ധിക്കാന്‍ പാടില്ലെന്നാണ് സംസ്ഥാന വനിതാ കമ്മീഷന്‍റെ പുതിയ ഉത്തരവ്. പത്തനംതിട്ട മല്ലപ്പള്ളിയിലെ ആനിക്കാട് സെന്‍റ് മേരീസ് ഹൈസ്കൂള്‍ അധ്യാപിക ബീന നല്‍കിയ പരാതിയിലാണ് സംസ്ഥാന വനിതാ കമ്മീഷന്‍റെ ഈ നിര്‍ദേശം. കൂടാതെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അധ്യാപികമാരുടെ വേഷത്തിന്‍റെ കാര്യത്തില്‍ പുറപ്പെടുവിച്ച സര്‍ക്കുലറിന് വിരുദ്ധമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ സ്ഥാപന അധികൃതര്‍ക്ക് അധികാരമില്ലെന്നും കമ്മീഷനംഗം ഷാഹിദാ കമാല്‍ […]