എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്കൊപ്പം ഹിപ് ഹോപ് ചുവടുകള്‍ വെച്ച് സെറീന വില്യംസ്- VIDEO

ടെന്നീസ് കോര്‍ട്ടില്‍ പന്തിനെ മാത്രം ലക്ഷ്യമിട്ടുകൊണ്ട് നീങ്ങുന്ന ഒരു പെണ്‍പുലിയെ മാത്രമേ ലോകത്തിനു അറിയൂ.  അടുത്തകാലത്തായി ആരാധകര്‍ ഉറ്റുനോക്കിയത് സെറീനയുടെ കുഞ്ഞു രാജകുമാരിയെപ്പറ്റിയുള്ള വിവരങ്ങളായിരുന്നു.  പുതിയ അമ്മയുടെ ആശങ്കകളെയും ആവലാതികളെയും ഉപദേശങ്ങളിലൂടെയും ആശ്വാസ വാക്കുകളിലൂടെയുമാണ് എല്ലാവരും പിന്തുണച്ചത്.

വിവാഹവും മാതൃത്വവും സെറീനയുടെ കരിയറിന്‍റെ വേഗത കുറച്ചോ എന്ന ചോദ്യമുന്നയിച്ചവര്‍ക്ക് മുന്നില്‍ അസ്സല്‍ മറുപടിയുമായാണ് ഈ ടെന്നീസ് രാജകുമാരി എത്തിയിരിക്കുന്നത്.

പാം ബീച്ച്‌ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്കൊപ്പം അതിമനോഹരമായി ഹിപ് ഹോപ് ചുവടുകള്‍ വെക്കുന്ന സെറീന വില്യംസ് എന്ന ടെന്നീസ് ഇതിഹാസത്തെ കണ്ട് അക്ഷരാര്‍ത്ഥത്തില്‍ കണ്ണുതള്ളിയിരിക്കുകയാണ് ആരാധകര്‍. അത്ര മനോഹരമായാണ് സെറീന വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫാഷന്‍ മാഗസിനായ വോഗിന്‍റെ ഫെബ്രുവരി ലക്കത്തിന്‍റെ പ്രചരണത്തിന് വേണ്ടി തയ്യാറാക്കിയ വീഡിയോ ആണ് ഇത്. വോഗിന്‍റെ ഫെബ്രുവരി ലക്കത്തിന്റെ കവര്‍പേജും സെറീനയും കുഞ്ഞും ആണ്.

ബര്‍ദിയ സെയ്നലിയാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. എന്‍ ഇ ആര്‍ ഡി ആര്‍ ഡി റിയാന എന്നിവരുടെ സംഗീതത്തില്‍ പിറന്ന ഹിപി ഹോപ് റാപ്പ് നമ്പര്‍ ലെമണിനാണ് സെറീന ചുവടുവെച്ചിരിക്കുന്നത്. സെറീനക്കായി കൊറിയോഗ്രാഫറെ വോഗ് ഓഫര്‍ ചെയ്തുവെങ്കിലും സെറീന സെറീനയായി തന്നെ വീഡിയോയില്‍ പ്രത്യക്ഷപ്പെടുകയായിരുന്നുവെന്ന് വോഗ് പറയുന്നു.

സെറീനയുടെ ദീര്‍ഘമായ അഭിമുഖത്തോടൊപ്പമാണ് ഫെബ്രുവരി ലക്കം വോഗ് വിപണിയിലെത്തുന്നത്. അഭിമുഖത്തില്‍ മാതൃത്വത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും തിരിച്ചുവരവിനെ കുറിച്ചുമെല്ലാം താരം മനസ്സുതുറക്കുന്നുണ്ട്.

prp

Related posts

Leave a Reply

*