കാണാതായ കുട്ടികളുടെ  മൃതദേഹാവശിഷ്ടങ്ങള്‍  പുലി തിന്ന നിലയില്‍ കണ്ടെത്തി

മധ്യപ്രദേശ്: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കാണാതായ കുട്ടികളുടെ  മൃതദേഹാവശിഷ്ടങ്ങള്‍  പുലി തിന്ന നിലയില്‍ കണ്ടെത്തി. ചിദ്വാര ജില്ലയിലാണ് ആറ് മണിക്കൂറിനിടെയില്‍ രണ്ട് കുട്ടികള്‍ പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

കാടിന്‍റെ അതിര്‍ത്തിയില്‍ താമസിക്കുന്ന കുടുംബങ്ങളിലെ കുട്ടികളെയാണ് പുലി ആക്രമിച്ചത്. അതേസമയം രണ്ടു കുട്ടികളേയും ആക്രമിച്ചത് ഒരേ പുലിയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഞായറാഴ്ച നടന്ന സംഭവം ബുധനാഴ്ച മാത്രമാണ് ഗ്രാമത്തിനു പുറത്തേക്കെത്തിയത്. കുട്ടികളെ കാണാതായതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ രണ്ടു കുട്ടികളുടേയും ശരീരഭാഗങ്ങള്‍ വ്യത്യസ്ഥ സ്ഥലങ്ങളിലായി കണ്ടെത്തുകയായിരുന്നു.

മെഹ്ലി മാതാ ഗ്രാമത്തില്‍ നിന്നാണ്  വീടിനു മുന്നില്‍ കളിച്ചുകൊണ്ടു നില്‍ക്കുകയായിരുന്ന  മൂന്നുവയസുകാരിയെ പുലി പിടിച്ചുകൊണ്ടു പോയത്. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഝോലിധാനാ ഗ്രാമത്തില്‍ പുലിയുടെ ആക്രമണം വീണ്ടുമുണ്ടായത്. ഇത്തവണ പത്ത് വയസ്സുകാരനായിരുന്നു ഇര. ഹാരിഷ് എന്ന ഈ കുട്ടിയേയും വീടിനു പുറത്തിരിക്കവേയാണ് കാണാതായത്. കുട്ടിയുടെ ഒച്ച കേള്‍ക്കാതായപ്പോള്‍ പുറത്തിറങ്ങി വന്ന അമ്മ ചുവരില്‍ തെറിച്ചിരിക്കുന്ന ഏതാനും രക്തത്തുള്ളികള്‍ മാത്രമാണ് കണ്ടത്.

ആക്രമണം നടത്തിയത് ഒരു പുലി തന്നെയാകാം എന്നു കരുതുന്നുണ്ടെങ്കിലും ഇക്കാര്യം ഇതുവരെ വനംവകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. പുള്ളിപ്പുലി ചെറുതായതുകൊണ്ടാകാം കുട്ടികളെ ലക്ഷ്യം വയ്ക്കുന്നതെന്നാണ് അധികൃതരുടെ നിഗമനം. പുള്ളിപ്പുലിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായും വനംവകുപ്പ് വ്യക്തമാക്കി. പകല്‍ വെളിച്ചത്തിലായിരുന്നു പുലിയുടെ രണ്ട് ആക്രമണവുമെന്നതിനാല്‍ നാട്ടുകാരും പരിഭ്രാന്തിയിലാണ്.

 

prp

Related posts

Leave a Reply

*