റോഡ്‌ ക്രോസ് ചെയ്യാന്‍ ബുദ്ധിമുട്ടേണ്ട; ഇടപ്പള്ളിയില്‍ പുതിയ ‘അണ്ടര്‍ പാസ്സ്’- VIDEO

ഇടപ്പള്ളി: കൊച്ചി എന്നു പറയുമ്പോള്‍ തന്നെ ആദ്യം നമ്മള്‍ ചിന്തിക്കുന്നത് തിരക്കുപിടിച്ച ജനജീവിതത്തെയും ഇരുപുറം നോക്കാതെ ചീറിപ്പായുന്ന വണ്ടികളെപ്പറ്റിയുമാണ്‌.

ലുലു മാളും അതിനടുത്തായി  മെട്രോ സ്റ്റേഷനും വന്നതുകൊണ്ട് ഇടപ്പള്ളി കൊച്ചിയില്‍ തന്നെ ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന ഒരു  സ്ഥലമായി മാറിക്കൊണ്ടിരിക്കുകയാണ് . തിരക്കേറിയ ഈ പാതയിലൂടെ സ്വന്തം ജീവന്‍ പണയംവെച്ചാണ് ഓരോ കാല്‍നട   യാത്രക്കാരനും  നീങ്ങുന്നത്.

എന്നാല്‍ ഇതിനൊരു അറുതി വരുത്തിക്കൊണ്ട്  ഇടപ്പള്ളിയില്‍ പുതിയ ‘അണ്ടര്‍ പാസ്സ്’ വന്നിരിക്കുകയാണ്. ഇനിയാരും റോഡ്‌ ക്രോസ് ചെയ്യാന്‍ ബുദ്ധിമുട്ടേണ്ടതില്ല. കൊച്ചി മെട്രോ ആണ് നഗരത്തെ അടിമുടി മാറ്റാന്‍   എത്തിയിരിക്കുന്നത്. ദേശീയ പാതയുടെ കുറുകെ ഭൂമിക്കടിയിലൂടെയാണ് പുതിയ നടപ്പാത ഒരുക്കിയിരിക്കുന്നത്. മെട്രോ യാത്രക്കാര്‍ക്കും ലുലു മാളിലെക്കും എത്തുന്നവര്‍ക്ക് ഇനി അനായാസം റോഡ്‌ മുറിച്ചുകടക്കാം.

ഈ പാതയില്‍ മനോഹരമായ വൈദ്യുത സജ്ജീകരണം ഒരുക്കിയതുകൊണ്ട് തന്നെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് കയറുന്ന പ്രതീതിയാണ് നമുക്ക് അനുഭവപ്പെടുന്നത്.

prp

Related posts

Leave a Reply

*