സുരേഷ് ഗോപി കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറാകും

കൊച്ചി: നടനും എംപിയുമായ സുരേഷ് ഗോപിയെ കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ തീരുമാനം. കെ എം ആര്‍ എല്ലിന്‍റെ ആവശ്യത്തെ തുടര്‍ന്നാണ് സുരേഷ് ഗോപി എം.പി സമ്മതം അറിയിച്ചത്. കൊച്ചി മെട്രോയെ കൂടുതല്‍ ജനകീയമാക്കുന്നതിന്‍റെ ഭാഗമായാണിതെന്നാണ് റിപ്പോര്‍ട്ട്. കൊച്ചി മെട്രോയുടെ ഡാറ്റാ അനിലിസിസ് പരിപാടിയുടെ ഉദ്ഘാടന വേദിയില്‍ വെച്ചാണ് കെ എം ആര്‍ എല്‍ എം ഡി മുഹമ്മദ് ഹനീഷ് സുരേഷ് ഗോപിയോട് മെട്രോയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആകാന്‍ ആവശ്യപ്പെടുന്നത്. തുടര്‍ന്ന് നടന്ന ഉദ്ഘാടന പ്രസംഗത്തിനിടെ താരം […]

കൊച്ചി മെട്രോ സാധാരണ നിലയിലേക്ക്

കൊച്ചി: കൊച്ചി മെട്രോയുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്. വേഗ നിയന്ത്രണം പിന്‍വലിച്ചു. മുട്ടംയാര്‍ടില്‍ വെളളം കയറിയതിനെ തുടര്‍ന്നായുരുന്നു വേഗത കുറച്ചത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് കൊച്ചി മെട്രോ സര്‍വീസ് ചൊവ്വാഴ്ച മുതല്‍ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. സിഗ്‌നല്‍ തകരാറിനെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ പ്രളയത്തെത്തുടര്‍ന്ന് കൊച്ചിന്‍ മെട്രോ സൗജന്യ സര്‍വീസ് നടത്തിയിരുന്നു. ചൊവ്വാഴ്ച മുതലാണ് യാത്രക്കായി പണം ഈടാക്കി തുടങ്ങിയത്. പ്രളയ ബാധിത സമയത്തില്‍ നിരവധിയാളുകള്‍ക്കാണ് മെട്രോ സേവനങ്ങള്‍ ഉപകാരപ്രദമായത്.

ട്രെയിന്‍ മാതൃകയില്‍ എസി ഡോര്‍മെട്രി ഒരുക്കി കൊച്ചി മെട്രോ

ആലുവ: യാത്രയ്‌ക്കൊപ്പം താമസ സൗകര്യവും ഒരുക്കി കൊച്ചി മെട്രോ. ട്രെയിന്‍ മാതൃകയി എസി ഡോര്‍മെട്രി ഒരുക്കിയിരിക്കുന്നത്. എംജി റോഡ് മെട്രോ സ്റ്റേഷനിലാണ് ഈ സൗകര്യം. ഇരുന്നൂറ് കിടക്കകളും നാല്‍പത് ടോയിലെറ്റുകളുമാണ് ഡോര്‍മെട്രിയിലുള്ളത്. കൊച്ചിയിലെത്തുന്ന ആര്‍ക്കും മിതമായ ചിലവില്‍ ഇവിടെ താമസിക്കാം. ഒരു ദിവസം താമസിക്കാന്‍ 395 രൂപയാകും. സ്ത്രീകള്‍ക്ക് പ്രത്യേകം കമ്ബാര്‍ട്ട്‌മെന്റ് മുറികളുമുണ്ട്. മൊബൈല്‍ ചാര്‍ജിങ്ങ് പോയിന്റ് റീഡിങ്ങ് ലൈറ്റ്, വൈഫൈ, ലോക്കര്‍ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. കൂട്ടമായി എത്തുന്നവര്‍ക്ക് പ്രത്യേക പാക്കേജുകളും ഉണ്ടാക്കും. ഈ പദ്ധതി മറ്റ് […]

മെട്രോ ട്രെയിന്‍ പാളത്തില്‍ കുടുങ്ങി; സേവനം ഭാഗീകമായി തകര്‍ന്നു

കൊച്ചി: സാങ്കേതിക തകരാറുമൂലം മെട്രോ ട്രെയിന്‍ പാളത്തില്‍ കുടുങ്ങി. ഇന്ന് പുലര്‍ച്ചെ ആലുവ അമ്പാട്ടുകാവ് മെട്രോ സ്റ്റേഷനില്‍ സാങ്കേതിക തകരാറുണ്ടായതിനെത്തുടര്‍ന്നാണ് ട്രെയിന്‍ പാളത്തില്‍ കുടുങ്ങിപ്പോയത്. ട്രെയിന്‍ തകരാറിനെത്തുടര്‍ന്ന് യാത്രക്കാരെ അടുത്ത സ്റ്റേഷനായ മുട്ടം സ്റ്റേഷനില്‍ ഇറക്കിയ മറ്റു ട്രെയിനുകളിലേക്ക് മാറ്റുകയും ചെയ്തു. ട്രെയിന്‍ തകരാറിനെത്തുടര്‍ന്ന് മെട്രോ റെയില്‍ സേവനം ഭാഗീകമായി തകര്‍ന്ന അവസ്ഥയിലാണ്. ആലുവയില്‍ നിന്നും പാലാരിവട്ടം ഭാഗത്തേക്കുള്ള സര്‍വീസുകളെയാണ് ഇത് ബാധിച്ചിരിക്കുന്നത്. സര്‍വീസ് വൈകാതെ പുനരാരംഭിക്കുമെന്നും അപകടമൊന്നുമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

കൊച്ചിയില്‍ ചുറ്റാം; 100 മണിക്കൂര്‍ സൗജന്യ സൈക്കിള്‍ സവാരിയുമായി മെട്രോസൈക്കിള്‍

കൊച്ചി: മെട്രോ സിറ്റിയിലൂടെ സൗജന്യ സൈക്കിള്‍ സവാരി ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടോ നിങ്ങള്‍? എങ്കില്‍ ‘ആതീസ്’ സൈക്കിള്‍ ക്ലബ്ബില്‍ പേര് രജിസ്റ്റര്‍ ചെയ്യുകയേ വേണ്ടൂ. ഒരു മാസം സൗജന്യമായി 100 മണിക്കൂര്‍ സവാരി നടത്താം. എംജി റോഡ് മുതല്‍ ഇടപ്പള്ളിവരെയുള്ള എട്ട് മെട്രോസ്റ്റേഷനുകളില്‍ തിങ്കളാഴ്ച മുതല്‍ സൈക്കിള്‍ പങ്കുവയ്ക്കല്‍ പദ്ധതിയാരംഭിച്ചു. 50 സൈക്കിളുകളാണ് സവാരിക്ക് ഒരുക്കിയിട്ടുള്ളത്. സ്‌റ്റേഷനുകളിലെത്തി റാക്ക്‌കോഡും ബൈസിക്കിള്‍ ഐഡിയും വാങ്ങി 9645511155 എന്ന നമ്പറിലേക്ക് സന്ദേശം അയക്കണം. ഉടന്‍ സൈക്കിളിന്‍റെ ലോക്ക് തുറക്കാനുള്ള കോഡ് മൊബൈല്‍ […]

പാലാരിവട്ടം-മഹാരാജാസ് റൂട്ടില്‍ ഇന്ന് മെട്രോ സര്‍വ്വീസില്ല

കൊച്ചി കലൂരില്‍ നിര്‍മ്മാണത്തിനിടെ കെട്ടിടം തകര്‍ന്നതിനെ തുടര്‍ന്ന് പാലാരിവട്ടം മുതല്‍ മഹാരാജാസ്‌ വരെ മെട്രോ സര്‍വ്വീസ്‌ ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. മഴ മൂലം ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്നാണു വ്യാഴാഴ്ച്ച രാത്രി അപകടമുണ്ടായത്‌. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് മെട്രോ തൂണുകള്‍ക്കിടയിലും വിള്ളല്‍ സംഭവിച്ചിട്ടുണ്ട്‌. കലൂര്‍ മെട്രോ സ്റ്റേഷനു സമീപത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്ന മേഖലയിലാണു വ്യാഴാഴ്ച്ച രാത്രി മണ്ണിടിഞ്ഞത്‌. ദക്ഷിണേന്ത്യയിലെ ഒരു പ്രമുഖ വ്യാപാര സ്ഥാപനത്തി പുതിയ ഷോറൂമിനായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടന്ന് കൊണ്ടിരിക്കുകയായിരുന്നു. ഇതിനായി ആഴത്തില്‍ […]

യാ​​​ത്ര​​​ക്കാ​​​ര്‍​​​ക്ക് ര​​​ണ്ടു​​​മാ​​​സ​​​ത്തേ​​​ക്ക് പാ​​​ര്‍​​​ക്കിം​​​ഗ് ഫീ​​​സ് ഒ​​​ഴി​​​വാ​​​ക്കി കൊ​​​ച്ചി മെ​​​ട്രോ

കൊ​​​ച്ചി: കൊ​​​ച്ചി മെ​​​ട്രോ​​​യു​​​ടെ ആ​​​ലു​​​വ, ഇ​​​ട​​​പ്പ​​​ള്ളി ഒ​​​ഴി​​​കെ​​​യു​​​ള്ള സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ല്‍ മെ​​​ട്രോ യാ​​​ത്ര​​​ക്കാ​​​ര്‍​​​ക്ക് ര​​​ണ്ടു​​​മാ​​​സ​​​ത്തേ​​​ക്ക് പാ​​​ര്‍​​​ക്കിം​​​ഗ് ഫീ​​​സ് ഒ​​​ഴി​​​വാ​​​ക്കി. ഇ​​​ള​​​വ് ഇ​​​ന്ന് മു​​​ത​​​ല്‍ പ്രാ​​​ബ​​​ല്യ​​​ത്തി​​​ല്‍ വ​​​രും. വ​​​രു​​​ന്ന ഉ​​​ത്സ​​​വ​​​കാ​​​ല​​​ത്ത് ന​​​ഗ​​​ര​​​ത്തി​​​ലു​​​ണ്ടാ​​​കു​​​ന്ന ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്ക് ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നും അ​​​വ​​​ധി​​​ക്കാ​​​ല​​​ത്ത് ദൂ​​​രെ നി​​​ന്ന് കൊ​​​ച്ചി​​​യി​​​ലേ​​​ക്ക് കൂ​​​ടു​​​ത​​​ല്‍ യാ​​​ത്ര​​​ക്കാ​​​ര്‍ എ​​​ത്താ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ലു​​​മാ​​​ണ് പാ​​​ര്‍​​​ക്കിം​​​ഗ് ഫീ​​​സ് ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത്. മെ​​​ട്രോ യാ​​​ത്ര​​​ക്കാ​​​ര്‍​​​ക്ക് മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും ഇ​​​ള​​​വ് ല​​ഭി​​ക്കു​​ക. മ​​​റ്റു യാ​​​ത്ര​​​ക്കാ​​​ര്‍​​​ക്ക് വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ പാ​​​ര്‍​​​ക്ക് ചെ​​​യ്യു​​​ന്ന​​​തി​​​ന് കാ​​​റി​​​ന് മ​​​ണി​​​ക്കൂ​​​റി​​​ന് 20 രൂ​​​പ​​​യും ബൈ​​​ക്കി​​​ന് 10 രൂ​​​പ വീ​​​ത​​​വും ഈ​​​ടാ​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും കൊ​​​ച്ചി മെ​​​ട്രോ റെ​​​യി​​​ല്‍ […]

പിറന്നാള്‍ മധുരം നുകരാനൊരുങ്ങി കൊച്ചി മെട്രോ; ആഘോഷത്തില്‍ നിങ്ങള്‍ക്കും പങ്കാളികളാവാം

കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം വാര്‍ഷികത്തില്‍ യാത്രക്കാരെ കൂടി പങ്കാളികളാക്കുന്നതിനായി വ്യത്യസ്തമായ പരിപാടികളുമായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. ജൂണിലാണ് കൊച്ചി മെട്രോ സര്‍വീസ് ആരംഭിച്ചിട്ട് ഒരു വര്‍ഷം തികയുന്നത്. ഇതിന്റെ ഭാഗമായാണ് കൊച്ചി മെട്രോ 365 എന്ന പേരില്‍ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന മത്സരാര്‍ത്ഥികള്‍ മെട്രോയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ അയക്കുകയാണ് വേണ്ടത്. കെഎംആര്‍എല്ലിന്റെ ഓദ്യോഗിക വെബ്‌സൈറ്റിലേക്കാണ് ചിത്രങ്ങള്‍ അയക്കേണ്ടത്. ചൊവ്വാഴ്ച മുതല്‍ ഈ മാസം 12 വരെയാണ് ഫോട്ടോകള്‍ അയക്കാനുള്ള തീയതി. […]

റോഡ്‌ ക്രോസ് ചെയ്യാന്‍ ബുദ്ധിമുട്ടേണ്ട; ഇടപ്പള്ളിയില്‍ പുതിയ ‘അണ്ടര്‍ പാസ്സ്’- VIDEO

ഇടപ്പള്ളി: കൊച്ചി എന്നു പറയുമ്പോള്‍ തന്നെ ആദ്യം നമ്മള്‍ ചിന്തിക്കുന്നത് തിരക്കുപിടിച്ച ജനജീവിതത്തെയും ഇരുപുറം നോക്കാതെ ചീറിപ്പായുന്ന വണ്ടികളെപ്പറ്റിയുമാണ്‌. ലുലു മാളും അതിനടുത്തായി  മെട്രോ സ്റ്റേഷനും വന്നതുകൊണ്ട് ഇടപ്പള്ളി കൊച്ചിയില്‍ തന്നെ ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന ഒരു  സ്ഥലമായി മാറിക്കൊണ്ടിരിക്കുകയാണ് . തിരക്കേറിയ ഈ പാതയിലൂടെ സ്വന്തം ജീവന്‍ പണയംവെച്ചാണ് ഓരോ കാല്‍നട   യാത്രക്കാരനും  നീങ്ങുന്നത്. എന്നാല്‍ ഇതിനൊരു അറുതി വരുത്തിക്കൊണ്ട്  ഇടപ്പള്ളിയില്‍ പുതിയ ‘അണ്ടര്‍ പാസ്സ്’ വന്നിരിക്കുകയാണ്. ഇനിയാരും റോഡ്‌ ക്രോസ് ചെയ്യാന്‍ ബുദ്ധിമുട്ടേണ്ടതില്ല. കൊച്ചി മെട്രോ ആണ് […]

‘ഇത്തവണ മെട്രോ കാത്തു’; രഞ്​ജിത്തിന്‍റെ വിവാഹം കൊച്ചി മെട്രോ രക്ഷിച്ച കഥ- VIDEO

കൊച്ചിയില്‍ ഒരു വിവാഹം കഴിക്കണമെങ്കില്‍ നിസ്സാര പണിയൊന്നുമല്ല. ഇവിടുത്തെ ട്രാഫിക് പലപ്പോഴും ആളുകളെ ആശങ്കയിലേക്ക് നയിക്കാറുണ്ട്. എന്നാല്‍ തലയ്ക്ക് മുകളിലൂടെ പറക്കുന്ന കൊച്ചി മെട്രോ ഒരു വിവാഹം രക്ഷിച്ച കഥയാണ് രഞ്ജിത്ത് പങ്കുവെയ്ക്കുന്നത്. ഡിസംബര്‍ 23നായിരുന്നു ഐടി സംരംഭകനായ രഞ്ജിത്തിനെയും വീട്ടുകാരെയും അങ്കലാപ്പിലായ സംഭവങ്ങള്‍ നടന്നത്. വിവാഹ വേദിയിലേക്ക് യാത്ര തിരിച്ച രഞ്ജിത്തും കുടുംബവും പതിവ് പോലെ ട്രാഫിക് ജാമില്‍ കുരുങ്ങി. നാല് മണിക്കൂറോളം ട്രാഫിക്കില്‍ കിടന്ന് ഇഴഞ്ഞതോടെ കല്ല്യാണം തന്നെ മുടങ്ങുമെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങി. […]