പിറന്നാള്‍ മധുരം നുകരാനൊരുങ്ങി കൊച്ചി മെട്രോ; ആഘോഷത്തില്‍ നിങ്ങള്‍ക്കും പങ്കാളികളാവാം

കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം വാര്‍ഷികത്തില്‍ യാത്രക്കാരെ കൂടി പങ്കാളികളാക്കുന്നതിനായി വ്യത്യസ്തമായ പരിപാടികളുമായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. ജൂണിലാണ് കൊച്ചി മെട്രോ സര്‍വീസ് ആരംഭിച്ചിട്ട് ഒരു വര്‍ഷം തികയുന്നത്. ഇതിന്റെ ഭാഗമായാണ് കൊച്ചി മെട്രോ 365 എന്ന പേരില്‍ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നത്.

മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന മത്സരാര്‍ത്ഥികള്‍ മെട്രോയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ അയക്കുകയാണ് വേണ്ടത്. കെഎംആര്‍എല്ലിന്റെ ഓദ്യോഗിക വെബ്‌സൈറ്റിലേക്കാണ് ചിത്രങ്ങള്‍ അയക്കേണ്ടത്. ചൊവ്വാഴ്ച മുതല്‍ ഈ മാസം 12 വരെയാണ് ഫോട്ടോകള്‍ അയക്കാനുള്ള തീയതി.

മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 1,000 രൂപ നല്‍കി രജിസ്റ്റര്‍ ചെയ്യണം. ഒരാള്‍ക്ക് രണ്ട് ഫോട്ടോ വീതമാണ് അയക്കാന്‍ സാധിക്കുന്നത്. ഫോട്ടോയ്‌ക്കൊപ്പം അതിന്റെ വിശദീകരണവും നല്‍കണം.

prp

Related posts

Leave a Reply

*