ഇടഞ്ഞോടിയ ആന പാപ്പാനെ കുത്തിക്കൊന്നു

പാലക്കാട്: മേലാര്‍ക്കോട് ഇടഞ്ഞോടിയ ആന പാപ്പാനെ കുത്തിക്കൊന്നു. തൃശ്ശൂര്‍ സ്വദേശിയായ കണ്ണനാണ് ആനയുടെ കുത്തേറ്റ് മരിച്ചത്.  ഊക്കന്‍സ് കുഞ്ചു എന്ന ആനയാണ് ഇടഞ്ഞത്.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം. ആലത്തൂരിനടത്തുള്ള മേലാര്‍കോട് മസ്താന്‍ ഔലിയ വലിയപള്ളിയിലെ നേര്‍ച്ചയ്ക്കിടെയാണ് ആന ഇടഞ്ഞോടിയത്.  ആനയിടഞ്ഞതോടെ നാട്ടുകാര്‍ ചിതറിയോടി. ആനയെ തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പാപ്പാനെ ആന കുത്തി വീഴ്ത്തിയത്.

ഇയാളെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെട്ടില്ല. ആനയ്ക്ക് മദപ്പാടുള്ളതായി നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു. ആലത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

prp

Related posts

Leave a Reply

*