ട്രെയിന്‍ മാതൃകയില്‍ എസി ഡോര്‍മെട്രി ഒരുക്കി കൊച്ചി മെട്രോ

ആലുവ: യാത്രയ്‌ക്കൊപ്പം താമസ സൗകര്യവും ഒരുക്കി കൊച്ചി മെട്രോ. ട്രെയിന്‍ മാതൃകയി എസി ഡോര്‍മെട്രി ഒരുക്കിയിരിക്കുന്നത്. എംജി റോഡ് മെട്രോ സ്റ്റേഷനിലാണ് ഈ സൗകര്യം.

ഇരുന്നൂറ് കിടക്കകളും നാല്‍പത് ടോയിലെറ്റുകളുമാണ് ഡോര്‍മെട്രിയിലുള്ളത്. കൊച്ചിയിലെത്തുന്ന ആര്‍ക്കും മിതമായ ചിലവില്‍ ഇവിടെ താമസിക്കാം. ഒരു ദിവസം താമസിക്കാന്‍ 395 രൂപയാകും.

സ്ത്രീകള്‍ക്ക് പ്രത്യേകം കമ്ബാര്‍ട്ട്‌മെന്റ് മുറികളുമുണ്ട്. മൊബൈല്‍ ചാര്‍ജിങ്ങ് പോയിന്റ് റീഡിങ്ങ് ലൈറ്റ്, വൈഫൈ, ലോക്കര്‍ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. കൂട്ടമായി എത്തുന്നവര്‍ക്ക് പ്രത്യേക പാക്കേജുകളും ഉണ്ടാക്കും. ഈ പദ്ധതി മറ്റ് സ്റ്റേഷനുകളിലേക്ക് കൂടി വ്യാപിപ്പിക്കാനും അധികൃതര്‍ അലോചിക്കുന്നുണ്ട്.

prp

Related posts

Leave a Reply

*