നീരാളിയ്ക്ക് ഗംഭീര സ്വീകരണം; ഇതുവരെ കേള്‍ക്കാത്ത കഥയാണെന്ന് ആരാധകര്‍

മോഹന്‍ലാല്‍ ആരാധകരുടെ ഏട്ട് മാസത്തെ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്. അജോയ് വര്‍മ്മ സംവിധാനം ചെയ്ത നീരാളി തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ഈ വര്‍ഷത്തെ മോഹന്‍ലാലിന്റെ ആദ്യത്തെ സിനിമ കൂടിയായതിനാല്‍ ആരാധകര്‍ക്ക് പ്രതീക്ഷ കൂടുതലായിരുന്നു.

മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനത്തില്‍ സിനിമ എത്തിയതോടെ ഫാന്‍സിന് ഇന്ന് ആഘോഷിക്കാന്‍ രണ്ട് കാര്യങ്ങളാണുള്ളത്. നീരാളി കാണാനുള്ള ആരാധകരുടെ തിരക്ക് തുടങ്ങിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.. സിനിമയുടെ വിശേഷങ്ങളും പ്രേക്ഷക പ്രതികരണങ്ങളും അറിയാം..

ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ സിനിമയില്‍ നാദിയ മൊയ്തുവാണ് നായിക. നാസര്‍, സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, അനുശ്രീ, പാര്‍വതി നായര്‍ എന്നിവരാണ് നീരാളിയിലെ മറ്റ് താരങ്ങള്‍. മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ത്രില്ലര്‍ ഡ്രാമയായ നീരാളിയ്ക്ക് സാജു തോമസാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജൂണില്‍ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും തീയ്യതി മാറ്റുകയായിരുന്നു. ഒടുവില്‍ ജൂലൈ പതിമൂന്നിന് നീരാളി തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. മുന്‍പ് സിനിമയില്‍ നിന്നും വന്ന പോസ്റ്ററുകളും ട്രെയിലറുകളും ആകാംഷ നല്‍കിയിരുന്നു. ഇന്ന് മുതല്‍ ബിഗ് റിലീസായിട്ടാണ് എത്തിയിരിക്കുന്നത്. 300 തിയറ്ററുകളാണ് ആദ്യദിനം നീരാളിയ്ക്ക് കിട്ടിയിരിക്കുന്നത്.

prp

Related posts

Leave a Reply

*