നീരാളിയ്ക്ക് ഗംഭീര സ്വീകരണം; ഇതുവരെ കേള്‍ക്കാത്ത കഥയാണെന്ന് ആരാധകര്‍

മോഹന്‍ലാല്‍ ആരാധകരുടെ ഏട്ട് മാസത്തെ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്. അജോയ് വര്‍മ്മ സംവിധാനം ചെയ്ത നീരാളി തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ഈ വര്‍ഷത്തെ മോഹന്‍ലാലിന്റെ ആദ്യത്തെ സിനിമ കൂടിയായതിനാല്‍ ആരാധകര്‍ക്ക് പ്രതീക്ഷ കൂടുതലായിരുന്നു. മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനത്തില്‍ സിനിമ എത്തിയതോടെ ഫാന്‍സിന് ഇന്ന് ആഘോഷിക്കാന്‍ രണ്ട് കാര്യങ്ങളാണുള്ളത്. നീരാളി കാണാനുള്ള ആരാധകരുടെ തിരക്ക് തുടങ്ങിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.. സിനിമയുടെ വിശേഷങ്ങളും പ്രേക്ഷക പ്രതികരണങ്ങളും അറിയാം.. ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ […]

നിഗൂഢതകള്‍ ഒളിഞ്ഞിരിക്കുന്ന ‘നീരാളി’യുടെ ട്രെയിലര്‍ പുറത്ത്

അജോയ് വര്‍മ്മ-മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ തന്‍റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ പങ്കുവെച്ചത്. സസ്‌പെന്‍സ് ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ ട്രെയിലറിലും നിഗൂഢതകള്‍ ഒളിഞ്ഞിരിക്കുന്നു. ജൂണ്‍ 14ന് തീയേറ്ററുകളിലെത്തുമെന്നാണ് സൂചന. ദസ്‌തോല, എസ്‌ആര്‍കെ എന്നീ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ അജോയ് വര്‍മയുടെ ആദ്യ മലയാള ചിത്രമാണ് നീരാളി. അജോയ് തന്നെയാണ് ചിത്രത്തിന്‍റെ എഡിറ്റര്‍. നവാഗതനായ സാജു തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നതാണ്. മൂണ്‍ഷോട്ട് എന്‍റര്‍ടെയ്ന്‍മെന്റിന്‍റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ‘നീരാളി’ […]