കൊച്ചിയിലെ സ്വകാര്യ ബസുകളെ മെട്രോ സർവീസുമായി ബന്ധിപ്പിക്കുന്നു

കൊച്ചി: മെട്രോ സർവീസുമായി കൊച്ചിയിലെ സ്വകാര്യ ബസുകളെ ബന്ധിപ്പിക്കുന്ന സംവിധാനത്തിന് തുടക്കമാകുന്നു. ഇതിന്‍റെ ആദ്യപടിയായി ബസുകളിൽ ജിപിഎസ് സംവിധാനം ഒരുക്കുന്ന കരാറിൽ കെഎംആര്‍എല്‍ ഒപ്പുവച്ചു. ആറ് മാസത്തിനുള്ളിൽ പദ്ധതി നടപ്പാക്കാനാണ് നീക്കം. കൊച്ചി മെട്രോയിൽ പാലാരിവട്ടത്ത് ഇറങ്ങിയാൽ ഫോർട്ട് കൊച്ചിയിലേക്ക് ഇനി എപ്പോൾ കിട്ടും ബസ് എന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ട.  നഗരത്തിലെ ആയിരം സ്വകാര്യ ബസുകളെ ചേർത്തുള്ള മൊബൈൽ ആപ്പ് സംയോജിത മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി തയ്യാറാക്കുന്നുണ്ട്. മെട്രോയുടെ സമയവും നഗരത്തിലെ വിവിധ ഇടങ്ങളിലേക്ക് പോകുന്ന ബസുകളുടെ സമയവും […]

 ‘കുമ്മനാനയെ പറപ്പിക്കൂ അര്‍മ്മാദിക്കൂ’; കുമ്മനാനയുടെ പേരില്‍ ഗെയിമും എത്തി

കൊച്ചി മെട്രോയുടെ ലോഗോയിലുള്ള ആനക്കുട്ടന് പേര് ക്ഷണിച്ചതിന് പിന്നാലെയാണ് ‘കുമ്മനാന’ എന്ന പേര് ട്രോളന്‍മാര്‍ക്കിടയില്‍ ആഘോഷമായത്. എന്നാല്‍ ഇപ്പോള്‍ കുമ്മനാനയുടെ പേരില്‍ ഗെയിമും എത്തി. കുമ്മനാന ഡോട്ട് കോം എന്ന സൈറ്റിലാണ് ഗെയിമുള്ളത്. ‘കുമ്മനാനയെ പറപ്പിക്കൂ അര്‍മ്മാദിക്കൂ’ എന്നാണ് ഗെയിമിന്‍റെ പേര്. ഗെയിം ഡൗണ്‍ലോഡ് ചെയ്യുന്നതോടെ തള്ളാന്‍ തയ്യാറാണോ എന്ന ഓപ്ഷന്‍ വരും. ആനയെ തള്ളുന്നതോടെ ആന മുകളിലേക്ക് പൊങ്ങുന്നതും താഴെ വീഴുന്നതുമാണ് ഗെയിം. ഇതോടെ ഒരു പോയിന്‍റ് ലഭിക്കും. എന്നാല്‍ പ്ലേ സ്റ്റോറില്‍ ഈ ഗെയിമില്ല. വ്യാഴാഴ്ചയാണ് […]

കൊച്ചി മെട്രോ ഇന്നു മുതല്‍ നഗര കേന്ദ്രത്തിലേക്ക്

കൊച്ചി : കൊച്ചി നഗരത്തിനു മറ്റൊരു നാഴികക്കല്ല് കൂടി. പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള മെട്രോ പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പതിനൊന്നു മണിക്ക് നിര്‍വഹിക്കും. കൊച്ചി മെട്രോയുടെ  രണ്ടാം ഘട്ടമായ  പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള അഞ്ച് കിലോമീറ്റര്‍ ദൂരത്തിലാണ് മെട്രോ സര്‍വീസ് ദീര്‍ഘിപ്പിക്കുന്നത്.  നെഹ്റു സ്റ്റേഡിയം, കലൂര്‍ ജംഗ്ഷന്‍, ലിസ്സി, എംജി റോഡ്, മഹാരാജാസ് എന്നിവയാണ് മെട്രോ പുതിയ  സ്റ്റേഷനുകള്‍. സ്ഥിരം യാത്രക്കാരെത്തുന്നതോടെ മെട്രോ സര്‍വീസുകളില്‍ തിരക്കേറും.  ഇതുവരെ ആലുവ മുതല്‍ പാലാരിവട്ടംവരെയായിരുന്നു സര്‍വീസ്. […]

കൊച്ചി മെട്രോ രണ്ടാംഘട്ട  ഉദ്ഘാടനം അടുത്ത മാസം

കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട ഉദ്ഘാടനത്തിന് മുന്നോടിയായി സുരക്ഷാ കമ്മീഷണറുടെ പരിശോധന ആരംഭിച്ചു. കലൂര്‍ സ്റ്റേഡിയം മുതല്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെയുള്ള സ്റ്റേഷനുകളിലാണ് പരിശോധന. സ്റ്റേഷനുകള്‍ക്കുള്ളിലെ സുരക്ഷാസംവിധാനങ്ങളും ട്രാക്കും  വൈദ്യുത സംവിധാനങ്ങളുമെല്ലാമാണ് പരിശോധിക്കുന്നത്. പരിശോധന നാളെ   അവസാനിക്കും.  അടുത്ത മാസം 3 നാണ് കൊച്ചി  മെട്രോ രണ്ടാം ഘട്ട  ഉദ്ഘാടനം നടക്കുക.

കൊച്ചി മെട്രോ ഇനി മഹാരാജാസിലെക്കും

കൊച്ചി: കൊച്ചി മെട്രോ ട്രെയിന്‍ സര്‍വീസ് മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെ നീട്ടുന്നതിന്‍റെ ഉദ്ഘാടനം ഒക്ടോബര്‍ മൂന്നിന് നടക്കും. എറണാകുളം ടൗണ്‍ഹാളില്‍ രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര നഗരവികസന സഹമന്ത്രി ഹര്‍ദീപ് സിങ് പുരിയും ചടങ്ങ് ഉദ്ഘാടനം ചെയ്യും. മെട്രോയിലെ സ്ഥിരം യാത്രക്കാര്‍ക്ക് യാത്രാനിരക്കുകളില്‍ ഇളവ് അനുവദിക്കുന്നതിനുള്ള പ്രഖ്യാപനം  ഉദ്ഘാടനത്തോട് അനുബന്ധിച്ച്‌ ഉണ്ടാവും . മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെനീളുന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാവുമെന്നും  കെഎംആര്‍എല്‍ കണക്കുകൂട്ടുന്നു. നിലവില്‍ ആലുവ […]

കൊച്ചി മെട്രോ ഉദ്ഘാടനവേദിയില്‍ നിന്ന് ഇ ശ്രിധരനെ ഒഴിവാക്കി

  കൊച്ചി:കൊച്ചി മെട്രോ ഉദ്ഘാടനവേദിയില്‍ നിന്ന് ഡി എം ആര്‍ സി ഉപദേശകന്‍ ഇ ശ്രിധരനെ ഒഴിവാക്കി. കെ വി തോമസ്‌ എം പി, പി റ്റി തോമസ്‌ M L A,പ്രതിപക്ഷനേതാവ്  രമേശ്‌ ചെന്നിത്തല തുടങ്ങിയവരുടെ പേരും വേദിയില്‍ ഇരിക്കേണ്ടവരുടെ പട്ടികയില്‍ ഇല്ല. ഉദ്ഘാടനവേദിയില്‍  ഇരിക്കേണ്ട പതിമുന്ന് പേരുടെ  പട്ടികയാണ് കേരളം തയ്യാറാക്കിയിരുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസ് അംഗികരിച്ച പട്ടികയില്‍ ഇത് ആറായി ചുരുക്കി. പ്രധാനമന്ത്രി, ഗവര്‍ണര്‍, മുഖ്യമന്ത്രി,കേന്ദ്രമന്ത്രി, കേരള ഗതാഗതമന്ത്രി, കെ  എം  ആര്‍   എല്‍ ചെയര്‍മാന്‍ എന്നിവര്‍ക്കാണ് […]