കൊച്ചി മെട്രോ ഇന്നു മുതല്‍ നഗര കേന്ദ്രത്തിലേക്ക്

കൊച്ചി : കൊച്ചി നഗരത്തിനു മറ്റൊരു നാഴികക്കല്ല് കൂടി. പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള മെട്രോ പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പതിനൊന്നു മണിക്ക് നിര്‍വഹിക്കും.

കൊച്ചി മെട്രോയുടെ  രണ്ടാം ഘട്ടമായ  പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള അഞ്ച് കിലോമീറ്റര്‍ ദൂരത്തിലാണ് മെട്രോ സര്‍വീസ് ദീര്‍ഘിപ്പിക്കുന്നത്.  നെഹ്റു സ്റ്റേഡിയം, കലൂര്‍ ജംഗ്ഷന്‍, ലിസ്സി, എംജി റോഡ്, മഹാരാജാസ് എന്നിവയാണ് മെട്രോ പുതിയ  സ്റ്റേഷനുകള്‍. സ്ഥിരം യാത്രക്കാരെത്തുന്നതോടെ മെട്രോ സര്‍വീസുകളില്‍ തിരക്കേറും.  ഇതുവരെ ആലുവ മുതല്‍ പാലാരിവട്ടംവരെയായിരുന്നു സര്‍വീസ്.

ആലുവയില്‍നിന്നും മഹാരാജാസ് വരെ 50 രൂപയാണ് ചാര്‍ജ്ജ്. ആലുവയില്‍ നിന്നും കലൂര്‍ വരെ 40 രൂപയും.

prp

Related posts

Leave a Reply

*