ദിലീപിന്‍റെ ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്‍റെ  ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്.  ഉച്ചകഴിഞ്ഞ് 1.45 നാണ്   ഹൈക്കോടതി വിധി പറയുക.

ദിലീപിന്‍റെ  അഞ്ചാമത്തെ ജാമ്യഹര്‍ജിയിലാണ് ഇന്ന് വിധി വരുന്നത്. നേരത്തെ രണ്ടു വീതം ഹര്‍ജികള്‍ ഹൈക്കോടതിയും അങ്കമാലി മജിസ്ട്രേറ്റ് കോടതിയും തള്ളിയിരുന്നു. അന്തിമ പ്രതീക്ഷ എന്ന നിലയിലാണ് ദിലീപ് ഹൈക്കോടതിയിലെ അതേ ബെഞ്ചിനെ തന്നെ വീണ്ടും സമീപിച്ചിരിക്കുന്നത്.

ദിലീപ് അറസ്റ്റിലായിട്ട് ഇന്ന് 85 ദിവസം പിന്നിടുകയാണ്. ഈ മാസം ഏഴിന് ദിലീപിനെതിരായ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്.  ദിലീപും അതിനകം ജാമ്യം നേടാനുള്ള ശ്രമത്തിലാണ്.

prp

Related posts

Leave a Reply

*