ലാസ് വേഗാസില്‍ സംഗീതനിശയ്ക്കിടെ വെടിവെയ്പ്പ്‌;59 പേര്‍ കൊല്ലപ്പെട്ടു

ലാസ് വേഗാസ്: അമേരിക്കയിലെ ലാസ് വേഗാസില്‍ സംഗീതനിശയ്ക്കിടെ നടന്ന വെടിവെപ്പില്‍  അമ്പത്തി ഒമ്പതു പേര്‍ കൊല്ലപ്പെട്ടു, അഞ്ഞൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും ഭയാനകമായ സംഭവങ്ങളില്‍ ഒന്നായിരുന്നു ഇത്.

ലാസ് വേഗാസില്‍   അക്കൗണ്ടായി ജോലി ചെയ്തിരുന്ന സ്റ്റീഫന്‍ പഡോക്ക് എന്നയാളാണ്  ആക്രമണം  നടത്തിയത്. ഞായറാഴ്ച  മാന്‍ഡലേ ബേ ഹോട്ടലിലെ  മുറിയിലുണ്ടായിരുന്ന സ്റ്റീഫന്‍ രാത്രി പത്തു മണിയോടെ ജനാലച്ചില്ലകള്‍ തകര്‍ത്ത്  സംഗീതപരിപാടിക്ക് എത്തിയ  ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍   പോലീസ് എത്തുന്നതിന് മുന്‍പേ ഇയാള്‍ ആത്മഹത്യ ചെയ്തിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ആക്രമണത്തിനുപയോഗിച്ച തോക്കുള്‍പ്പടെ 16 ആയുധങ്ങള്‍ ഇയാളുടെ മുറിയില്‍ നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുടെ തന്നെ മറ്റൊരു മുറിയില്‍ നിന്ന് 18 തോക്കുകളും പോലീസ് കണ്ടെടുത്തു.

എന്നാല്‍  ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.

 

 

prp

Leave a Reply

*