കൊച്ചി മെട്രോ ഇനി മഹാരാജാസിലെക്കും

കൊച്ചി: കൊച്ചി മെട്രോ ട്രെയിന്‍ സര്‍വീസ് മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെ നീട്ടുന്നതിന്‍റെ ഉദ്ഘാടനം ഒക്ടോബര്‍ മൂന്നിന് നടക്കും. എറണാകുളം ടൗണ്‍ഹാളില്‍ രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര നഗരവികസന സഹമന്ത്രി ഹര്‍ദീപ് സിങ് പുരിയും ചടങ്ങ് ഉദ്ഘാടനം ചെയ്യും.

മെട്രോയിലെ സ്ഥിരം യാത്രക്കാര്‍ക്ക് യാത്രാനിരക്കുകളില്‍ ഇളവ് അനുവദിക്കുന്നതിനുള്ള പ്രഖ്യാപനം  ഉദ്ഘാടനത്തോട് അനുബന്ധിച്ച്‌ ഉണ്ടാവും . മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെനീളുന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാവുമെന്നും  കെഎംആര്‍എല്‍ കണക്കുകൂട്ടുന്നു.

നിലവില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് മെട്രോ സര്‍വീസ് നടത്തുന്നത്. 11 സ്റ്റേഷനുകളാണ് ഇതിനിടയിലുള്ളത്. മഹാരാജാസ് വരെ മെട്രോ നീട്ടുന്നതോടെ ട്രെയിന്‍ എത്തുന്ന സ്റ്റേഷനുകളുടെ എണ്ണം 16 ആയി ഉയരും. തൃപ്പൂണിത്തുറ പേട്ടവരെയുള്ള മെട്രോ നിര്‍മ്മാണവും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

 

prp

Related posts

Leave a Reply

*