കൊച്ചി: കൊച്ചി മെട്രോ ട്രെയിനിന്‍റേയും പാതകളുടെയും
പരിശോധനയ്ക്കായി മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണര്‍ ഇന്ന് കൊച്ചിയിലെത്തും. കമ്മീഷണറും സംഘവും ആലുവ മുതല്‍ പാലാരിവട്ടം വരെയുളള മെട്രോ പാതകളിലും മുട്ടം യാര്‍ഡിലും ഇന്നും നാളെയുമായി പരിശോധന നടത്തും. മൂന്നാം ദിവസം കെഎംആര്‍എല്‍ ഡിഎംആര്‍സി ഉദ്യോഗസ്ഥരുമായി സംഘം ചര്‍ച്ച നടത്തും. ആദ്യമായണ് സംഘം കൊച്ചിയില്‍ മെട്രോയുടെ പരിശോധനയ്ക്കായി എത്തുന്നത്.


