പെട്രോൾ പമ്പുകളിൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ സ്വീകരിക്കില്ലെന്ന തീരുമാനം പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ ഇന്ന് മുതല്‍
പണമിടപാടിനായി ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ സ്വീകരിക്കില്ലെന്ന തീരുമാനം പിൻവലിച്ചു. ജനുവരി 13 വരെ കാർഡുകൾ സ്വീകരിക്കുമെന്നാണ് നിലവിൽ അറിയിച്ചിരിക്കുന്നത്. ബാങ്കുകളുമായി നടത്തുന്ന ചർച്ചകളെ ആശ്രയിച്ചായിരിക്കും തുടർന്നുള്ള തീരുമാനം. രാജ്യത്താകെയുള്ള പെട്രോൾ പമ്പുകളിൽ 60 ശതമാനവും ഉപയോഗിക്കുന്നത് ഐസിഐസിഐ, എച്ച്‍ഡിഎഫ്സി ബാങ്കുകളുടെ സ്വൈപിങ് മെഷീനുകളാണ്.

prp

Leave a Reply

*