ശസ്ത്രക്രിയയ്ക്കിടയില്‍ വയറിനുള്ളില്‍ പഞ്ഞി മറന്നുവെച്ച്‌ തുന്നിക്കെട്ടി; കേസില്‍ രോഗിക്ക് ആറരലക്ഷം നല്‍കാന്‍ കോടതി വിധി

കോട്ടയം: ശസ്ത്രക്രിയയ്ക്കിടയില്‍ വയറിനുള്ളില്‍ പഞ്ഞി മറന്നുവെച്ച്‌ തുന്നിക്കെട്ടിയ കേസില്‍ രോഗിക്ക് ആറരലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ ഉപഭോക്തൃ കോടതി വിധി പറഞ്ഞു. പുതുപ്പള്ളി മഠത്തില്‍പ്പറമ്പില്‍ ഷെര്‍ളിചാണ്ടി എന്ന സ്ത്രീയ്ക്ക് ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയയിലാണ് ഇങ്ങനെ സംഭവിച്ചത്. പത്തു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഷെര്‍ളിചാണ്ടിക്ക് അനുകൂലമായ വിധി വന്നത്. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിക്കെതിരേയായിരുന്നു കേസ്.

prp

Leave a Reply

*