കൊച്ചി മെട്രോ രണ്ടാംഘട്ട  ഉദ്ഘാടനം അടുത്ത മാസം

കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട ഉദ്ഘാടനത്തിന് മുന്നോടിയായി സുരക്ഷാ കമ്മീഷണറുടെ പരിശോധന ആരംഭിച്ചു. കലൂര്‍ സ്റ്റേഡിയം മുതല്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെയുള്ള സ്റ്റേഷനുകളിലാണ് പരിശോധന.

സ്റ്റേഷനുകള്‍ക്കുള്ളിലെ സുരക്ഷാസംവിധാനങ്ങളും ട്രാക്കും  വൈദ്യുത സംവിധാനങ്ങളുമെല്ലാമാണ് പരിശോധിക്കുന്നത്. പരിശോധന നാളെ   അവസാനിക്കും.  അടുത്ത മാസം 3 നാണ് കൊച്ചി  മെട്രോ രണ്ടാം ഘട്ട  ഉദ്ഘാടനം നടക്കുക.

prp

Related posts

Leave a Reply

*