കൊച്ചി മെട്രോ ഉദ്ഘാടനവേദിയില്‍ നിന്ന് ഇ ശ്രിധരനെ ഒഴിവാക്കി

 

കൊച്ചി:കൊച്ചി മെട്രോ ഉദ്ഘാടനവേദിയില്‍ നിന്ന് ഡി എം ആര്‍ സി ഉപദേശകന്‍ ഇ ശ്രിധരനെ ഒഴിവാക്കി. കെ വി തോമസ്‌ എം പി, പി റ്റി തോമസ്‌ M L A,പ്രതിപക്ഷനേതാവ്  രമേശ്‌ ചെന്നിത്തല തുടങ്ങിയവരുടെ പേരും വേദിയില്‍ ഇരിക്കേണ്ടവരുടെ പട്ടികയില്‍ ഇല്ല. ഉദ്ഘാടനവേദിയില്‍  ഇരിക്കേണ്ട പതിമുന്ന് പേരുടെ  പട്ടികയാണ് കേരളം തയ്യാറാക്കിയിരുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസ് അംഗികരിച്ച പട്ടികയില്‍ ഇത് ആറായി ചുരുക്കി.

പ്രധാനമന്ത്രി, ഗവര്‍ണര്‍, മുഖ്യമന്ത്രി,കേന്ദ്രമന്ത്രി, കേരള ഗതാഗതമന്ത്രി, കെ  എം  ആര്‍   എല്‍ ചെയര്‍മാന്‍ എന്നിവര്‍ക്കാണ് വേദിയില്‍ സ്ഥാനമുള്ളത്. സുരക്ഷാ കാരണങ്ങള്‍ മുന്‍ന്നിറുത്തിയാണ് ഈ തിരുമാനം.

 

prp

Related posts

Leave a Reply

*