കശാപ്പ് നിയന്ത്രണത്തിന് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ ഇറച്ചി കയറ്റുമതി സ്ഥാപനത്തിന് കേന്ദ്ര സര്‍ക്കാര്‍ പുരസ്‌കാരം

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ഇറച്ചി കയറ്റുമതി സ്ഥാപനമായ അല്ലാനസൺസിന്  കേന്ദ്ര സർക്കാറിന്റെ പുരസ്കാരം. കശാപ്പ് നിയന്ത്രണത്തിനായി വിജ്ഞാപനം കൊണ്ട് വന്നതിന് പിന്നാലെയാണ് പോത്തിറച്ചി കയറ്റുമതി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ പുരസ്‌കാരമെന്നതും ശ്രദ്ധേയമാണ്.

വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള ഭക്ഷ്യ സംസ്കരണ കയറ്റുമതി വികസന അതോറിറ്റിയാണ് അല്ലാനസൺസിനെ കയറ്റുമതി രംഗത്തെ മികവിനുള്ള പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. 2014- 2015, 2015 -2016 വർഷങ്ങളിലും അല്ലാനക്ക് തന്നെയായിരുന്നു പുരസ്കാരം.

ഈ രണ്ട് വർഷങ്ങളിലും 10,000 കോടിയുടെ പോത്തിറച്ചിയാണ് തങ്ങൾ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചതെന്ന് അല്ലാനസൺസ് ഡയറക്ടർ ഫൗസൻ അലവി പറഞ്ഞു. ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് കയറ്റി അയക്കുന്ന മൂന്നിൽ ഒന്ന് മാംസവും അല്ലാന സൺസിന്റേതാണ്.

prp

Leave a Reply

*