കൊച്ചി മെട്രൊ ലാഭകരമാകും, ഇ. ശ്രീധരന്‍

 

കൊച്ചി : കൊച്ചി മെട്രൊ ലാഭകരമാകുമെന്നതിൽ സംശയമില്ലെന്ന് ഡി.എം.ആർ.സിയുടെ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ. തുടക്കത്തിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. മെട്രോയുടെ തൃപ്പൂണിത്തുറ വരെയുള്ള ഭാഗം കൂടി പൂർത്തിയാകുന്നതോടെ പദ്ധതി ലാഭത്തിലേക്ക് നീങ്ങുമെന്നും ശ്രീധരൻ വ്യക്തമാക്കി.

ജനങ്ങളൊപ്പം നിന്നതാണ് ഇപ്പോഴത്തെ നേട്ടത്തിന് കാരണമെന്നും ശ്രീധരൻ വ്യക്തമാക്കി. കേരളത്തിൽ ലൈറ്റ് മെട്രൊ സർവീസ് കൊണ്ടുവരണമെന്നാണ് ആഗ്രഹം. ഇതിന്റെ നിർമാണ ചുമതല ഏറ്റെടുക്കാൻ സന്നദ്ധനാണെന്നും ശ്രീധരൻ പറഞ്ഞു.

prp

Related posts

Leave a Reply

*