ഹൈദരാബാദ് മെട്രോ സര്‍വ്വീസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഹൈദരാബാദ്: ഹൈദരാബാദ് മെട്രോ റെയില്‍ സര്‍വ്വീസ് ഇന്ന്  പ്രധാന മന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. മൂന്ന് ഇടനാഴികളായി പൂർത്തിയാക്കുന്ന പദ്ധതിയിലെ  30 കി.മീ പാതയാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്‍റെ  കൂടെ പ്രധാനമന്ത്രി മെട്രോയില്‍ യാത്ര നടത്തി. 2012 ജുലൈയിലാണ് പദ്ധതിയുടെ നിര്‍മ്മാണം  ഉദ്ഘാടനം ചെയ്തത്. ഈ വർഷം ജൂണിൽ പൂർത്തിയാക്കാനാണു ലക്ഷ്യമിട്ടതെങ്കിലും സ്ഥലമേറ്റെടുപ്പു പ്രശ്നങ്ങളെത്തുടർന്നാണു വൈകിയത്. 14,000 കോടി രൂപയാണു നിർമാണച്ചെലവ്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സംസ്ഥാന സർക്കാരും എൽ ആൻഡ് ടിയും ചേർന്നാണു […]

കൊച്ചി മെട്രൊ ലാഭകരമാകും, ഇ. ശ്രീധരന്‍

  കൊച്ചി : കൊച്ചി മെട്രൊ ലാഭകരമാകുമെന്നതിൽ സംശയമില്ലെന്ന് ഡി.എം.ആർ.സിയുടെ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ. തുടക്കത്തിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. മെട്രോയുടെ തൃപ്പൂണിത്തുറ വരെയുള്ള ഭാഗം കൂടി പൂർത്തിയാകുന്നതോടെ പദ്ധതി ലാഭത്തിലേക്ക് നീങ്ങുമെന്നും ശ്രീധരൻ വ്യക്തമാക്കി. ജനങ്ങളൊപ്പം നിന്നതാണ് ഇപ്പോഴത്തെ നേട്ടത്തിന് കാരണമെന്നും ശ്രീധരൻ വ്യക്തമാക്കി. കേരളത്തിൽ ലൈറ്റ് മെട്രൊ സർവീസ് കൊണ്ടുവരണമെന്നാണ് ആഗ്രഹം. ഇതിന്റെ നിർമാണ ചുമതല ഏറ്റെടുക്കാൻ സന്നദ്ധനാണെന്നും ശ്രീധരൻ പറഞ്ഞു.