മുക്കത്ത് നടക്കുന്ന ഗെയില്‍ പ്രതിഷേധം പോലീസ് രാജ്: രമേശ് ചെന്നിത്തല

കണ്ണൂര്‍: ഗെയില്‍ വാതക പൈപ്പ് ലൈനെതിരേ നടക്കുന്ന ജനകീയ പ്രതിഷേധത്തെ സര്‍ക്കാര്‍ പോലീസ് രാജിലൂടെ നേരിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പ്രദേശവാസികളുടെ ആശങ്കകള്‍ പരിഹരിക്കാതെ സമരത്തെ പോലീസിനെ ഉപയോഗിച്ച്‌ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

യുഡിഎഫ് ഇതുവരെ സമരം ഏറ്റെടുത്തിട്ടില്ല. എന്നാല്‍ പോലീസ് രാജിലൂടെ പ്രതിഷേധം ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ യുഡിഎഫ് സമരം ഏറ്റെടുക്കുമെന്നും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

prp

Related posts

Leave a Reply

*