സ്വന്തം മക്കളുടെ മുന്നില്‍ വെച്ച് ഒന്നരവയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി:അയല്‍വാസികളായ കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ പോയ ഒരു വയസുകാരിയെ കുട്ടികളുടെ മുമ്പില്‍ വെച്ച്‌ പീഡിപ്പിച്ച  സംഭവത്തില്‍ രാകേഷ്(33) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച ദില്ലിയിലാണ് സംഭവം. പീഡനത്തിനിരയായ കുട്ടിയുടെ അയല്‍വാസിയാണ് രാകേഷ്. കളിക്കാനായി കുട്ടി വീട്ടിലെത്തിയപ്പോള്‍ 4 വയസ്സുളള മകനും 2 വയസ്സുളള മകളും നോക്കി നില്‍ക്കെ ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

സ്വകാര്യഭാഗത്തുനിന്ന് രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചത്. ഉടനെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

വിവാഹ ബന്ധം വേര്‍പ്പെടുത്തിയ കുട്ടിയുടെ മാതാവ് സ്വന്തം അച്ഛനമ്മമാരോടൊപ്പം അമര്‍ വിഹാറിലെ കോളനിയിലാണ് താമസിക്കുന്നത്.

prp

Related posts

Leave a Reply

*