പ്രവാസികള്‍ക്കായി 50 കോടി രൂപയുടെ പുനരധിവാസ പദ്ധതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: പ്രവാസി മലയാളികള്‍ക്കായുള്ള പുതിയ  പദ്ധതികളുമായി കേരള സര്‍ക്കാര്‍. റീടേണ്‍ എന്നതാണു പദ്ധതിയുടെ പേര്.  50 കോടി രൂപയുടെ പുനരധിവാസ പദ്ധതി, പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ നോര്‍ക്ക റൂട്സിന്‍റെ സഹകരണത്തോടെയാണ് നടപ്പിലാക്കുക.

അടുത്ത സാമ്പത്തിക വര്‍ഷം ഈ തുക വര്‍ധിപ്പിക്കും. പദ്ധതിയുടെ ഭാഗമായി ഒരാള്‍ക്ക് പരമാവധി വായ്പ 20 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 18 മുതല്‍ 65 വയസ്സു വരെ ഉള്ളവര്‍ക്ക് ഇതിനായി അപേക്ഷിക്കാം എന്നാല്‍ രണ്ടു വര്‍ഷമെങ്കിലും തുടര്‍ച്ചയായി പ്രവാസ ജീവിതം നയിച്ചവരായിരിക്കണം.

വായ്പയ്ക്കു നോര്‍ക്ക റൂട്സില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഈ മാസം 10 മുതല്‍ അപേക്ഷ സ്വീകരിക്കും.

prp

Related posts

Leave a Reply

*