സൗദി എംബസി അറ്റസ്റ്റേഷന്‍ ഇന്നു മുതല്‍ നോര്‍ക്ക റൂട്ട്‌സ് വഴി

കൊച്ചി: സൗദി എംബസി അറ്റസ്റ്റേഷന്‍ ഇന്നു മുതല്‍ നോര്‍ക്ക റൂട്ട്‌സ് വഴിയാകുമെന്ന് അധികൃതര്‍. നോര്‍ക്ക റൂട്ട്‌സിന്‍റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, റീജിയണല്‍ ഓഫീസുകള്‍ വഴിയാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

സര്‍ട്ടിഫിക്കറ്റ് ഒന്നിന് 3500 രൂപയാണ് ഫീസ് ഈടാക്കുന്നത്.അതോടൊപ്പം അതതു സര്‍വ്വകലാശാലകളുടെ പരിശോധനാഫീസും,നോര്‍ക്കയുടെ സര്‍വ്വീസ് ചാര്‍ജ്ജും ഈടാക്കും.

കേരളത്തില്‍ നിന്നുള്ള സര്‍വ്വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റുകളാണ് അറ്റസ്റ്റ് ചെയ്യുക.കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.net എന്ന വൈബ്‌സൈറ്റ് സന്ദര്‍ശിക്കുക.

prp

Related posts

Leave a Reply

*