കൊച്ചി: സൗദി എംബസി അറ്റസ്റ്റേഷന്‍ ഇന്നു മുതല്‍ നോര്‍ക്ക റൂട്ട്‌സ് വഴിയാകുമെന്ന് അധികൃതര്‍. നോര്‍ക്ക റൂട്ട്‌സിന്‍റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, റീജിയണല്‍ ഓഫീസുകള്‍ വഴിയാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. സര്‍ട്ടിഫിക്കറ്റ് ഒന്നിന് 3500 രൂപയാണ് ഫീസ് ഈടാക്കുന്നത്.അതോടൊപ്പം അതതു സര്‍വ്വകലാശാലകളുടെ പരിശോധനാഫീസും,നോര്‍ക്കയുടെ സര്‍വ്വീസ് ചാര്‍ജ്ജും ഈടാക്കും. കേരളത്തില്‍ നിന്നുള്ള സര്‍വ്വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റുകളാണ് അറ്റസ്റ്റ് ചെയ്യുക.കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.net എന്ന വൈബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Tag: norka roots
പ്രവാസികള്‍ക്കായി 50 കോടി രൂപയുടെ പുനരധിവാസ പദ്ധതിയുമായി സര്‍ക്കാര്‍
തിരുവനന്തപുരം: പ്രവാസി മലയാളികള്‍ക്കായുള്ള പുതിയ പദ്ധതികളുമായി കേരള സര്‍ക്കാര്‍. റീടേണ്‍ എന്നതാണു പദ്ധതിയുടെ പേര്. 50 കോടി രൂപയുടെ പുനരധിവാസ പദ്ധതി, പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ നോര്‍ക്ക റൂട്സിന്‍റെ സഹകരണത്തോടെയാണ് നടപ്പിലാക്കുക. അടുത്ത സാമ്പത്തിക വര്‍ഷം ഈ തുക വര്‍ധിപ്പിക്കും. പദ്ധതിയുടെ ഭാഗമായി ഒരാള്‍ക്ക് പരമാവധി വായ്പ 20 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 18 മുതല്‍ 65 വയസ്സു വരെ ഉള്ളവര്‍ക്ക് ഇതിനായി അപേക്ഷിക്കാം എന്നാല്‍ രണ്ടു വര്‍ഷമെങ്കിലും തുടര്‍ച്ചയായി പ്രവാസ ജീവിതം നയിച്ചവരായിരിക്കണം. […]

