ദേ​ശീ​യ മെ​ഡി​ക്ക​ല്‍ ക​മീ​ഷ​ന്‍ ബി​ല്ലിനെതിരെ ഡോ​ക്​​ട​ര്‍​മാ​രു​ടെ രാ​ജ്യ​വ്യാ​പ​ക പ​ണി​മു​ട​ക്ക്

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ മെ​ഡി​ക്ക​ല്‍ ക​മീ​ഷ​ന്‍ ബി​ല്ലിനെതിരെ ഡോ​ക്​​ട​ര്‍​മാ​രു​ടെ സം​ഘ​ട​ന​യാ​യ ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ (ഐ.​എം.​എ) ആഹ്വാനം ചെയ്ത 12 മ​ണി​ക്കൂ​ര്‍ രാ​ജ്യ​വ്യാ​പ​ക പ​ണി​മു​ട​ക്ക് സംസ്ഥാനത്ത്​ ആരംഭിച്ചു.  ഇതോടെ ജനങ്ങള്‍ വലഞ്ഞിരിക്കുകയാണ്.

കേ​ര​ള​ത്തി​ല്‍ രാ​വി​ലെ ആ​റു​ മു​ത​ല്‍ വൈ​കീ​ട്ട്​ ആ​റു​വ​രെ അ​ടി​യ​ന്ത​ര ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ഗു​രു​ത​ര​മാ​യ പ​രി​ച​ര​ണ സേ​വ​ന​ങ്ങ​ളും ഒ​ഴി​കെ എ​ല്ലാ ആ​ശു​പ​ത്രി സേ​വ​ന​ങ്ങ​ളും നി​ര്‍ത്തി​വെ​ച്ചാണ് പണിമുടക്ക്. അതേസമയം, സ​ര്‍ക്കാ​ര്‍ ഡോ​ക്ട​ര്‍മാ​രി​ല്‍ ഒ​രു​ വി​ഭാ​ഗം രാ​വി​ലെ ഒ​മ്പതു​ മു​ത​ല്‍ 10 വ​രെ ഒ​രു ​മ​ണി​ക്കൂ​ര്‍ ഒ.​പി ബ​ഹി​ഷ്​ക​രി​ക്കും.

ഇതുകൂടാതെ, സ്വ​കാ​ര്യ പ്രാ​ക്ടീ​സും ന​ട​ത്തി​ല്ല. കേ​ര​ള ഗ​വ. സ്​പെ​ഷ​ലി​സ്റ്റ്​ ഡോ​ക്ടേ​ഴ്​സ് അ​സോ​സി​യേ​ഷ​ന്‍ 12 മ​ണി​ക്കൂ​ര്‍ സ​മ​ര​ത്തി​ല്‍ പ​ങ്കു​ ചേ​രു​ന്നു​ണ്ട്. സ്വ​കാ​ര്യ പ്രാ​ക്ടീ​സി​ല്‍ നി​ന്ന്​ ഇവ​രും വി​ട്ടു​നി​ല്‍ക്കും. അടിയന്തര സ്വ​ഭാ​വ​മു​ള്ള ശ​സ്ത്ര​ക്രി​യ​ക​ള്‍ മാ​ത്ര​മേ ന​ട​ത്തു​ക​യു​ള്ളൂ.

പണിമുടക്കുന്ന ഡോക്ടര്‍മാര്‍ പകല്‍ 11ന് രാജ്ഭവന്‍ മാര്‍ച്ച്‌ നടത്തും. ഇതിനിടെ ബില്ലിലെ പ്രതിലോമനയങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ രാജ്ഭവന് മുന്നില്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാരസമരം മൂന്നാംദിവസത്തിലേക്ക് കടന്നു

 

 

 

 

prp

Related posts

Leave a Reply

*