കൊച്ചി: സംസ്ഥാനത്ത് ബസ് യാത്രനിരക്ക് വര്‍ധിപ്പിക്കാന്‍ നീക്കം. സ്റ്റിസ് രാമചന്ദ്രന് കമ്മീഷന്റെ ശുപാര്‍ശപ്രകാരം യാത്രനിരക്കില്‍ പത്ത് ശതമാനം വര്‍ധനയുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. മിനിമം ചാര്‍ജ് ഏഴു രൂപയില്‍ നിന്ന് എട്ടായി ഉയരും.
കമ്മീഷന് റിപ്പോര്‍ട്ട് ഗതാഗത വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ എക്സ്പ്രസ്സ്, സൂപ്പര്‍ ഡീലക്സ്, വേള്‍വോ തുടങ്ങി എല്ലാ വിഭാഗങ്ങളിലും നിരക്കുകള്‍ വര്‍ധിപ്പിക്കാനാണ് നീക്കം. പ്രവര്‍ത്തനച്ചെലവ്, സ്പെയര്‍ പാര്‍ട്സ് വില, നികുതി -ഇന്‍ഷുറന്‍സ് -ശമ്പള വര്‍ധന എന്നിവ പരിഗണിച്ചാണ് നിരക്ക് ഉയര്‍ത്താന്‍ ശിപാര്‍ശ ചെയ്തതെന്ന് കമീഷന് വൃത്തങ്ങള്‍ അറിയിച്ചു.
വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കണമെന്നും കമ്മീഷന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് സര്‍ക്കാര്‍ പരിഗണനയിലുള്ളതിനാല്‍ അന്തിമതീരുമാനം സര്‍ക്കാര്‍ കൈകൊള്ളും. മിനിമം നിരക്ക് പത്തുരൂപയായയും, വിദ്യാര്‍ഥികളുടെ നിരക്ക് 50 ശതമാനമായി ഉയര്‍ത്തണമെന്നായിരുന്നു ബസ്സുടമകള്‍ ആവശ്യപ്പെട്ടത്. റിപ്പോര്ട്ടിന്മേല് സര്‍ക്കാര്‍ വൈകാതെ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്.

