കേരളത്തിലെ നൂറോളം ശാഖകള്‍ പൂട്ടാനൊരുങ്ങി എസ്.ബി.ഐ.

കൊച്ചി: ബാങ്ക് ലയനത്തിന്‍റെ തുടര്‍ച്ചയായി എസ്.ബി.ഐ. കേരളത്തിലെ നൂറോളം ശാഖകള്‍ പൂട്ടുന്നു. 44 എണ്ണം ഇതിനകം പൂട്ടി. ശേഷിക്കുന്ന അറുപതിലേറെ ശാഖകള്‍കൂടി ഉടന്‍ പൂട്ടും.

ഏപ്രിലില്‍ എസ്.ബി.ഐ.-എസ്.ബി.ടി. ലയനം പൂര്‍ത്തിയായതോടെ  197 ശാഖകള്‍ പൂട്ടാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ പല സ്ഥലങ്ങളിലും രണ്ടു ബാങ്കുകളുടെയും ശാഖകള്‍ പ്രവര്‍ത്തനം തുടരുകയായിരുന്നു. എതിര്‍പ്പ് ഭയന്നാണ് അന്ന് ശാഖകള്‍ പൂട്ടാതിരുന്നത്. എന്നാല്‍, ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടില്ലാതെ അടുത്തടുത്തുള്ള ശാഖകളുടെ ലയനം എന്ന നിലയിലാണ് ഇപ്പോഴിവ പൂട്ടുന്നത്.

ഒരേ പ്രദേശത്ത് രണ്ടു ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഇതില്‍ ചെറിയ ശാഖ പൂട്ടും. പൂട്ടിയ ശാഖയുടെ ഉപഭോക്താക്കളുടെ ഇടപാടുകള്‍ നിലനിര്‍ത്തുന്ന ശാഖകളിലേക്ക് മാറ്റും. മാറ്റുന്ന ശാഖയില്‍ നിലവിലുള്ള പാസ് ബുക്കും ചെക്ക് ബുക്കുമൊക്കെ ഉപയോഗിച്ച്‌ ഉപഭോക്താവിന് ഇടപാട് തുടരാം.

രണ്ടു ശാഖകള്‍ക്കും ഒരുമിച്ച്‌ പ്രവര്‍ത്തിക്കാന്‍, നിലനിര്‍ത്തുന്ന ശാഖയില്‍ സ്ഥലസൗകര്യമില്ലെങ്കില്‍ മറ്റൊരു കെട്ടിടം കണ്ടെത്തി അങ്ങോട്ടു മാറ്റും. പല സ്ഥലങ്ങളിലും ഇതിനായി കെട്ടിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ബാങ്ക്.

prp

Related posts

Leave a Reply

*