ഇനി എടിഎം കാർഡ് ഇല്ലാതെ തന്നെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാം!

ന്യൂഡല്‍ഹി: ഇനി എടിഎം കാർഡ് ഇല്ലാതെ തന്നെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാം. എസ്ബിഐ ആണ് ഈ സേവനം ലഭ്യമാക്കുന്നത്. ഈ സേവനം ലഭ്യമാകുന്നതിന് ഫോണിൽ എസ്ബിഐയുടെ യോനോ ആപ്ലിക്കേഷൻ വേണം.

യോനോ ആപ്പിൽ ക്യഷ് വിഡ്രോവൽ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ ആറ് അക്ക ഒടിപി ലഭിക്കും. അരമണിക്കൂർ വരെയേ ഈ ഒടിപി ഉപയോഗിക്കാൻ കഴിയുകയുള്ളു. എസ്ബിഐ എടിഎമ്മിൽ എത്തിയ ശേഷം യോനോ പിന്നും ഈ ഒടിപിയും എന്‍റർ ചെയ്ത് പണം പിൻവലിക്കാവുന്നതാണ്.

നിലവിൽ 16,500 എടിഎമ്മുകളിൽ മാത്രമാണ് സേവനം ലഭ്യമാക്കിയിട്ടുള്ളത്. അടുത്ത 3-4 മാസങ്ങൾക്കുള്ളിൽ രാജ്യത്തെ 60,000 എടിഎമ്മുകളിൽ സേവനം ലഭ്യമാക്കുമെന്ന് ചെയർമാൻ രജ്‌നീഷ് കുമാർ പറഞ്ഞു. അടുത്ത ഒരു വർഷത്തിനുള്ളിൽ ഒരു മില്യൺ എടിഎമ്മുകളിലും സേവനം ലഭ്യമാക്കും.R

ഒരു ഡിവൈസിൽ മാത്രമേ നിലവിൽ സേവനം പ്രവർത്തിപ്പിക്കാൻ സാധിക്കുകയുള്ളു. സുരക്ഷയുടെ ഭാഗമായാണ് ഈ നിയന്ത്രണം. മാത്രമല്ല ആറ് അക്ക ഒടിപി നൽകുന്നതും സെക്യൂരിറ്റിയുടെ ഭാഗമായാണ്. ഇത്തരം ട്രാൻസാക്ഷനിലൂടെ 10,000 രൂപ വരെ മാത്രമേ പിൻവലിക്കാൻ സാധിക്കുകയുള്ളു. ഇത്തരം രണ്ട് ട്രാൻസാക്ഷൻ മാത്രമേ ഒരു ദിവസം സാധിക്കുകയുള്ളു.

എസ്ബിഐ യോനോ ആപ്പിന് 7 മില്യൺ ഉപഭോക്താക്കളാണ് ഉള്ളത്. എസ്ബിഐ എനിവെയർ ആപ്ലിക്കേഷന് 10 മില്യണിലധികം ഉപഭോക്താക്കളും. നിലവിൽ ഡെബിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് മാത്രമേ ഈ സേവനം ലഭ്യമാവുകയുള്ളു. ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമാക്കുന്നതിനെ കുറിച്ച് ബാങ്ക് ആലോചിച്ചുവരികയാണ്

prp

Related posts

Leave a Reply

*