ഇനി എടിഎം കാർഡ് ഇല്ലാതെ തന്നെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാം!

ന്യൂഡല്‍ഹി: ഇനി എടിഎം കാർഡ് ഇല്ലാതെ തന്നെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാം. എസ്ബിഐ ആണ് ഈ സേവനം ലഭ്യമാക്കുന്നത്. ഈ സേവനം ലഭ്യമാകുന്നതിന് ഫോണിൽ എസ്ബിഐയുടെ യോനോ ആപ്ലിക്കേഷൻ വേണം. യോനോ ആപ്പിൽ ക്യഷ് വിഡ്രോവൽ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ ആറ് അക്ക ഒടിപി ലഭിക്കും. അരമണിക്കൂർ വരെയേ ഈ ഒടിപി ഉപയോഗിക്കാൻ കഴിയുകയുള്ളു. എസ്ബിഐ എടിഎമ്മിൽ എത്തിയ ശേഷം യോനോ പിന്നും ഈ ഒടിപിയും എന്‍റർ ചെയ്ത് പണം പിൻവലിക്കാവുന്നതാണ്. നിലവിൽ 16,500 […]

ജനുവരി 1 മുതല്‍ ഈ എടിഎം കാര്‍ഡുകള്‍ പ്രവര്‍ത്തിക്കില്ല

ന്യൂഡല്‍ഹി: ജനുവരി ഒന്ന് മുതല്‍ മൈക്രോ ചിപ്പ് നമ്പറോ പിന്‍ നമ്പറോ ഇല്ലാത്ത ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ പ്രവര്‍ത്തിക്കില്ല. ആഗോള നിലവാരമുള്ള സുരക്ഷാ സംവിധാനങ്ങളോട് കൂടിയ ഇഎംവി കാര്‍ഡുകളാണ് ഇനി പുറത്തിറക്കുക. റിസര്‍വ് ബാങ്കിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്തരത്തിലൊരു മാറ്റം. കൂടുതല്‍ സുരക്ഷിതത്വമുള്ള ഇഎംവി (യൂറോ പേ, വിസ, മാസ്റ്റര്‍ കാര്‍ഡ്) കാര്‍ഡുകള്‍ ബാങ്കില്‍ നിന്നും മാറ്റി വാങ്ങേണ്ടതാണെന്ന് റിസര്‍വ് ബാങ്ക് നേരത്തെ അറിയിച്ചിരുന്നു. നിലവില്‍ ഉപയോഗിക്കുന്ന പഴയ മാഗ്‌നറ്റിക് സ്ട്രിപ് കാര്‍ഡുകള്‍ പിന്‍വലിച്ച് കൊണ്ടാണ് പുതിയ […]

രാജ്യത്ത് 1.13 ലക്ഷത്തോളം എടിഎമ്മുകള്‍ക്ക് പൂട്ടുവീഴുന്നു

കൊച്ചി: രാജ്യത്തുടനീളമുള്ള 1.13 ലക്ഷത്തോളം എടിഎമ്മുകള്‍ക്ക് പൂട്ടുവീഴുന്നു. 2019 മാര്‍ച്ചോടെ ഇത്രയും എടിഎമ്മുകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കാനാണ് സേവന ദാതാക്കള്‍ തയ്യാറെടുക്കുന്നത്. രാജ്യത്ത് നിലവില്‍ 2.38 ലക്ഷം എടിഎമ്മുകളുണ്ടെന്നാണ് കണക്ക്. ഇതില്‍ ഏതാണ്ട് പകുതിയോളം എടിഎമ്മുകളുടെ പ്രവര്‍ത്തനമാണ് അവസാനിപ്പിക്കുന്നത്. ഒരു ലക്ഷത്തോളം ഓഫ് സൈറ്റ് എടിഎമ്മുകളും 15,000ത്തിനുമേല്‍ വൈറ്റ് ലേബല്‍ എടിഎമ്മുകളും ഉള്‍പ്പെടെയായിരിക്കും ഇത്. എ.ടി.എമ്മുകളുടെ സുരക്ഷ സംബന്ധിച്ചും ഹാര്‍ഡ്‌വേറുകള്‍, സോഫ്റ്റ്‌വേറുകള്‍ എന്നിവ സംബന്ധിച്ചും അടുത്തിടെ ഉണ്ടായ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ വലിയ ചെലവ് വേണ്ടിവരും. ഇത് താങ്ങാനാകാത്തതിനാലാണ് […]

സംസ്ഥാനത്ത് പലയിടങ്ങളിലുണ്ടായ എ.ടി.എം കവര്‍ച്ച: നെട്ടോട്ടമോടി പൊലീസ്

കൊച്ചി: കേരളത്തെ ഞെട്ടിച്ച്‌ കൊച്ചിയിലും തൃശൂരിലും എ.ടി.എം കവര്‍ച്ച നടന്ന് ഒരാഴ്ചയോട് അടുക്കുമ്പോഴും കവര്‍ച്ചാ സംഘത്തെ പിടികൂടാനാവാതെ പൊലീസ്. പ്രതികള്‍ ട്രെയിന്‍ മാര്‍ഗം സംസ്ഥാനം വിട്ടെന്ന വിലയിരുത്തലിലാണ് അന്വേഷണം സംഘം. എന്നാല്‍, എവിടേയ്ക്കാണ് കടന്നതെന്ന് ഇന്നലെവരെ കണ്ടെത്താനായിട്ടില്ല.    35 ലക്ഷം കവര്‍ന്നത് ഉത്തരേന്ത്യക്കാരാണെന്ന് സംശയമുണ്ടെങ്കിലും എവിടത്തുകാരെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. കവര്‍ച്ച നടന്ന എ.ടി.എമ്മുകളില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളും പ്രതികളുടേതെന്ന് സംശയിക്കുന്ന വിരലടയാളങ്ങളും മാത്രമാണ് പൊലീസിന്‍റെ പക്കലുള്ള ആകെ പിടിവള്ളി. അന്വേഷണം ഇതരസംസ്ഥാനങ്ങളിലേക്കടക്കം വ്യാപിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് […]

കൊരട്ടിക്ക് പിന്നാലെ തൃപ്പൂണിത്തുറയിലും വന്‍ എടിഎം കവര്‍ച്ച

കൊച്ചി: കൊരട്ടിയിലെ എടിഎം കവര്‍ച്ചയ്ക്കു പിന്നാലെ തൃപ്പൂണിത്തുറ ഇരുമ്പനത്തും വന്‍ എടിഎം കവര്‍ച്ച. ഇരുമ്പനത്തെ എസ്ബിഐ എടിഎം തകര്‍ത്ത് 25 ലക്ഷം രൂപയാണ് കവര്‍ന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. നേരത്ത, കൊരട്ടിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ എടിഎം തുരന്ന് 10 ലക്ഷം രൂപ കവര്‍ന്നിരുന്നു. രണ്ട് കവര്‍ച്ചകളേക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല

നാലു ദിവസം ബാങ്ക് അവധി ; എടിഎമ്മുകള്‍ കാലിയാകാന്‍ സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് തുടര്‍ച്ചയായി നാലു ദിവസം അവധി. വെള്ളി ഒന്നാം ഓണവും ശനി തിരുവോണവുമാണ്. ഞായര്‍ ഒഴിവും തിങ്കളാഴ്ച ശ്രീ നാരായണഗുരു ജയന്തിയുമായതോടെയാണ് തുടര്‍ച്ചയായി ബാങ്കുകള്‍ അവധിയാകുന്നത്. ബുധനാഴ്ച ബക്രീദിനും ബാങ്ക് അവധിയാണ്. ഫലത്തില്‍ വ്യാഴാഴ്ച മാത്രമാണ് സംസ്ഥാനത്ത് ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. സംസ്ഥാനത്ത് മഴക്കെടുതിയെ തുടര്‍ന്ന് പ്രളയബാധിത മേഖലകളില്‍ മിക്ക ബാങ്കുകളുടെയും എടിഎമ്മുകളുടെയും പ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നു. ഇതിന് പിന്നാലെ തുടര്‍ച്ചയായി അവധി കൂടി എത്തുന്നതോടെ മിക്കയിടത്തും എടിഎമ്മുകള്‍ കാലിയാകാനും സാധ്യത ഏറെയാണെന്നാണ് റിപ്പോര്‍ട്ട്.

നഗരങ്ങളിലെ എടിഎമ്മില്‍ രാത്രി ഒമ്പതിന് ശേഷം പണം നിറയ്ക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: നഗരത്തിലുള്ള എടിഎം കൌണ്ടറുകളില്‍ രാത്രി ഒമ്പത് മണിക്ക് ശേഷവും ഗ്രാമങ്ങളില്‍ വൈകുന്നേരം ആറിന് ശേഷവും പണം നിറയ്ക്കേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏജന്‍സികളെ അറിയിച്ചു. പ്രശ്നബാധിത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എടിഎം കൌണ്ടറുകളില്‍ നാല് മണിക്ക് മുന്‍പായി പണം നിറയ്ക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. 2019 ഫെബ്രുവരി എട്ടിന് മുമ്പ് പുതിയ നിര്‍ദ്ദേശം പ്രാവര്‍ത്തികമാക്കാനാണ് കേന്ദ്രസര്‍ക്കാരിന്‍റെ ഉത്തരവ്. ഏകദേശം 15000 കോടിയാണ് നോണ്‍ ബാങ്കിംഗ് സ്ഥാപനങ്ങള്‍ പ്രതിദിനം കൈകാര്യം ചെയ്യുന്നത്. സ്വകാര്യ ഏജന്‍സികള്‍ പണം കൊണ്ടുപോകുമ്പോള്‍ ആവശ്യമായ സുരക്ഷ ഒരുക്കണമെന്നും […]

മിനിമം ബാലന്‍സില്ലാതെ ഡെബിറ്റ്കാര്‍ഡ് ഉപയോഗിച്ചാല്‍ പണികിട്ടും

മുംബൈ: മിനിമം ബാലന്‍സ് ഇല്ലാതെ ഓരോ തവണയും കാര്‍ഡ് സ്വൈപ്പ് ചെയ്താല്‍ ഇനി പണി കിട്ടും. 17 രൂപമുതല്‍ 25 രൂപവരെ ഇനിമുതല്‍ ഈടാക്കിയെക്കും. എടിഎമ്മിലോ അല്ലെങ്കില്‍ ഏതെങ്കിലും ഷോപ്പിലോ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍(മിനിമം ബാലന്‍സ് അക്കൗണ്ടില്‍ ഇല്ലെങ്കില്‍) എസ്ബിഐ ഈടാക്കുക 17 രൂപയാണ്. എച്ച്‌ഡിഎഫ്‌സി ബാങ്കും ഐസിഐസിഐ ബാങ്കും ഓരോ തവണ ഇടപാട് നിഷേധിക്കുമ്പോഴും 25 രൂപവീതമാണ് ഇടപാടുകാരനില്‍നിന്ന് വസൂലാക്കുക. കാര്‍ഡുവഴി പണമടയ്ക്കുമ്പോള്‍ കച്ചവടക്കാരനില്‍നിന്ന് ബാങ്ക് ഈടാക്കുന്നതുകയ്ക്ക് സര്‍ക്കാര്‍ പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ഇടപാടുകാരനില്‍നിന്ന് ഈടാക്കുന്നതുകയ്ക്ക് ന്യായീകരണമൊന്നുമില്ല. […]

ഇനി കള്ളനെ പേടിക്കണ്ട; ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡുകള്‍ ഓഫ് ചെയ്തു വയ്ക്കാം

കൊച്ചി:  ക്രെഡിറ്റ് കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളും ഓഫ് ചെയ്യാനും ഓണ്‍ ചെയ്യാനും ഉപഭോക്താക്കള്‍ക്ക് സൗകര്യം നല്‍കുന്ന പുതിയ സാങ്കേതിക വിദ്യയായ ഇഷീല്‍ഡ് ഇതാദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ചു. ആറ്റം ടെക്‌നോളജീസും ട്രാന്‍വാളും ചേര്‍ന്നാണ് ഉപഭോക്താക്കള്‍ക്ക് തത്സമയം നിയന്ത്രണം സാധ്യമാക്കുന്ന ഈ സാങ്കേതികവിദ്യ ഇന്ത്യയില്‍ അവതരിപ്പിച്ചത്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും സ്മാര്‍ട്ട് ഫോണുകള്‍ അല്ലാത്ത ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താനാവും. കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ ഗണ്യമായി കുറക്കാന്‍ ഇതു സഹായകമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 2017 ഡിസംബര്‍ […]

പഴയ എ ടി എം കാര്‍ഡ് ഇനിയും ഒഴിവാക്കിയില്ലേ? പണി കിട്ടും

പാലക്കാട്:  നിങ്ങള്‍ പഴയ എ ടി എം കാര്‍ഡ് ഇനിയും ഒഴിവാക്കിയില്ലേ? ഏങ്കില്‍ സൂക്ഷിച്ചോളൂ, ഇനിമുതല്‍ പഴയ എ ടി എം കാര്‍ഡിനും സേവന നിരക്ക് ഈടാക്കും. പുതിയ എ.ടി.എം. കാര്‍ഡ് ലഭിച്ചതിനുശേഷവും പഴയ കാര്‍ഡ് കൊണ്ടുനടക്കുന്നവര്‍ ഈ കാര്‍ഡ് ഒഴിവാക്കിയില്ലെങ്കില്‍ ഇതിനും ബാങ്ക് വാര്‍ഷിക സേവനനിരക്ക് ഈടാക്കും. സ്വകാര്യ ബാങ്കുകളിലും പൊതുമേഖലാ ബാങ്കുകളിലും അക്കൗണ്ടുള്ളവര്‍ക്ക് ഇത് ബാധകമാണ്. ബാങ്കിങ് നിയമപ്രകാരം പുതിയ കാര്‍ഡ് നല്‍കുമ്പോള്‍ പഴയ കാര്‍ഡ് അതത് ബാങ്കില്‍ ഏല്‍പ്പിക്കേണ്ടതാണ്. തിരിച്ചുനല്‍കിയില്ലെങ്കില്‍ നിയമവിരുദ്ധമായി കണക്കാക്കാനാകില്ല. […]