നഗരങ്ങളിലെ എടിഎമ്മില്‍ രാത്രി ഒമ്പതിന് ശേഷം പണം നിറയ്ക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: നഗരത്തിലുള്ള എടിഎം കൌണ്ടറുകളില്‍ രാത്രി ഒമ്പത് മണിക്ക് ശേഷവും ഗ്രാമങ്ങളില്‍ വൈകുന്നേരം ആറിന് ശേഷവും പണം നിറയ്ക്കേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏജന്‍സികളെ അറിയിച്ചു. പ്രശ്നബാധിത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എടിഎം കൌണ്ടറുകളില്‍ നാല് മണിക്ക് മുന്‍പായി പണം നിറയ്ക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

2019 ഫെബ്രുവരി എട്ടിന് മുമ്പ് പുതിയ നിര്‍ദ്ദേശം പ്രാവര്‍ത്തികമാക്കാനാണ് കേന്ദ്രസര്‍ക്കാരിന്‍റെ ഉത്തരവ്. ഏകദേശം 15000 കോടിയാണ് നോണ്‍ ബാങ്കിംഗ് സ്ഥാപനങ്ങള്‍ പ്രതിദിനം കൈകാര്യം ചെയ്യുന്നത്. സ്വകാര്യ ഏജന്‍സികള്‍ പണം കൊണ്ടുപോകുമ്പോള്‍ ആവശ്യമായ സുരക്ഷ ഒരുക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

നേരത്തെ എടിഎം കൌണ്ടറുകളില്‍ പണം നിറയ്ക്കുന്നതിനുള്ള വാനുകള്‍ ആക്രമിക്കപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ്‌ കര്‍ശന നിര്‍ദ്ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം എത്തിയിരിക്കുന്നത്.

prp

Related posts

Leave a Reply

*