ഇനി കള്ളനെ പേടിക്കണ്ട; ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡുകള്‍ ഓഫ് ചെയ്തു വയ്ക്കാം

കൊച്ചി:  ക്രെഡിറ്റ് കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളും ഓഫ് ചെയ്യാനും ഓണ്‍ ചെയ്യാനും ഉപഭോക്താക്കള്‍ക്ക് സൗകര്യം നല്‍കുന്ന പുതിയ സാങ്കേതിക വിദ്യയായ ഇഷീല്‍ഡ് ഇതാദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ചു.

ആറ്റം ടെക്‌നോളജീസും ട്രാന്‍വാളും ചേര്‍ന്നാണ് ഉപഭോക്താക്കള്‍ക്ക് തത്സമയം നിയന്ത്രണം സാധ്യമാക്കുന്ന ഈ സാങ്കേതികവിദ്യ ഇന്ത്യയില്‍ അവതരിപ്പിച്ചത്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും സ്മാര്‍ട്ട് ഫോണുകള്‍ അല്ലാത്ത ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താനാവും. കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ ഗണ്യമായി കുറക്കാന്‍ ഇതു സഹായകമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 2017 ഡിസംബര്‍ 21 വരെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുമായി ബന്ധപ്പെട്ട് 179 കോടി രൂപ വരുന്ന 25,800 തട്ടിപ്പുകളാണ് നടന്നിട്ടുളളത്.

prp

Related posts

Leave a Reply

*