വിപണി കീഴടക്കാനൊരുങ്ങി ആപ്പിള്‍; ഐ ഫോണിന്‍റെ വില കുറയ്ക്കുന്നു

മുംബൈ: ആപ്പിള്‍ ഐ ഫോണ്‍ കൂടുതല്‍ ജനപ്രിയമാവുന്നു. ഏറ്റവും പുതിയ ഐ ഫോണായ എക്‌സ് ആര്‍ മോഡലിന് വെള്ളിയാഴ്ച മുതല്‍ 22 ശതമാനം വിലകുറയ്ക്കാനാണ് കമ്ബനി ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ പ്രീമിയം സ്മാര്‍ട്ട് ഫോണ്‍ വിപണി പിടിക്കുകയാണ് ആപ്പിളിന്‍റെ ലക്ഷ്യം. പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് ഐ ഫോണുള്ളത്. ഐ ഫോണ്‍ എക്‌സ് ആറിന്‍റെ 64 ജി.ബിയുടെ വില 76,900 ല്‍നിന്ന് 59,900 ആയും 128 ജി.ബിയുടേതിന് 81,900ല്‍ നിന്ന് 64,900ആയും 256 ജി.ബി മോഡലിന് […]

ചുരുട്ടി വെക്കാവുന്ന ടിവിയുമായി എല്‍ജി രംഗത്ത്

പുതുവര്‍ഷത്തില്‍ പുതിയ രൂപത്തില്‍ എല്‍ജി ടിവികള്‍ രംഗപ്രവേശനം ചെയ്യുന്നു. ചുരുട്ടി വെക്കാവുന്ന ടിവിയുമായി പ്രമുഖ ഗൃഹോപകരണ കമ്പനിയായ എല്‍ജി എത്തുന്നത് . ഇതുവഴി വലിയ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നാണ് കമ്പനി കണക്കാക്കുന്നത്. 2019 ഓടെ പുതിയ മോഡല്‍ വിപണിയില്‍ എത്തുമെന്നാണ് കമ്പനി പറയുന്നത്. 65 ഇഞ്ചാണ് ടിവിയുടെ വലിപ്പം. എല്‍സിഡി സ്ക്രീനുമായി താരതമ്യം ചെയ്താല്‍ ഇവയ്ക്ക് കൂടുല്‍ മികച്ച ദൃശ്യങ്ങള്‍ നല്‍കാന്‍ കഴിയും എന്നതും പ്രത്യേകതയാണ്. മാത്രമല്ല, മടക്കാനും എളുപ്പമാണ്. OLED സ്ക്രീനാണ് മറ്റൊരു പ്രത്യേകത. ചൈനീസ് […]

സാംസങ് ഗാലക്‌സി A9 ഇന്ന് ഇന്ത്യയില്‍ അവതരിപ്പിക്കും

ക്വാഡ് റിയര്‍ ഫേസിങ് ക്യാമറകളോടു കൂടിയ സാംസങ് ഗാലക്‌സി  A9 ഇന്ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ആമസോണ്‍ ഇന്ത്യയിലും ഫ്ലിപ്കാര്‍ട്ടിലും ഫോണ്‍ ലഭ്യമാകും. ബ്ലാക്ക്, പിങ്ക്, ബ്ലു എന്നിങ്ങനെ മൂന്ന് കളര്‍ വാരിയന്‍റുകളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 24 എംപി പ്രൈമറി സെന്‍സര്‍, 10 എംപി ടെലിഫോട്ടോ ലെന്‍സ്, 8 എംപി സെന്‍സര്‍, 5 എംപി സെന്‍സര്‍, 24 എംപി ഫ്രണ്ട് ക്യാമറ എന്നിങ്ങനെയാണ് ക്യാമറ സവിശേഷതകള്‍. 18:5:9 ആസ്പെക്‌ട് റേഷ്യോ, 2220×1080 പിക്സലില്‍ 6.3 ഇഞ്ച് ഫുള്‍ എച്ച്‌ഡി […]

ലോകത്ത് ആദ്യമായി മടക്കാവുന്ന സ്മാര്‍ട്ട് ഫോണ്‍ പുറത്തിറങ്ങുന്നു- VIDEO

ചൈന: ലോകത്ത് ആദ്യമായിതാ മടക്കാവുന്ന സ്മാര്‍ട്ട് ഫോണ്‍ പുറത്തിറങ്ങാന്‍ പോകുന്നു. ചൈനീസ് നിര്‍മാതാക്കളായ റൊയോലേ കോര്‍പ്പറേഷനാണ് ഫോണ്‍ പുറത്തിറക്കുന്നത്. എല്‍.ജി, ഹുവാവേ, സാംസങ് തുടങ്ങിയ വമ്പന്‍മാരെല്ലാം മടക്കാവുന്ന ഫോണില്‍ പരീക്ഷണം നടത്തുന്നതിനിടെയാണ് ഇക്കാര്യത്തില്‍ വിജയത്തിനോട് അടുത്തുവെന്ന അവകാശവാദവുമായി ചൈനീസ് കമ്പനി രംഗത്തെത്തുന്നത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണിന്റെ അടുത്ത തലമുറ ചിപ്‌സെറ്റ് 8150 ആണ് ഫോണില്‍ ചൈനീസ് നിര്‍മാതാക്കള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആറ് ജി.ബി റാം, 128 ജി.ബി സ്റ്റോറേജ് ഇത് 256 ജി.ബി വരെ ദീര്‍ഘിപ്പിക്കാം. എട്ട് ജി.ബി റാമും […]

പാമ്പ് വിഷത്തിന് പ്രതിവിധി കോഴിമുട്ട

തിരുവനന്തപുരം: പാമ്പ് വിഷത്തിന് പ്രതിവിധി കോഴിമുട്ട. പാമ്പ് കടിക്കുള്ള പ്രതിവിധി മുട്ടയുടെ മഞ്ഞക്കരുവില്‍ നിന്ന് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. കോഴിമുട്ടയില്‍ നിന്ന് വിഷസംഹാരി വികസിപ്പിച്ചത് ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സാണ്. മരുന്ന് വികസിപ്പിച്ചെടുത്തത് നാഡികളെയും രക്തപ്രവാഹ വ്യവസ്ഥകളെയും ബാധിക്കുന്ന വിഷങ്ങള്‍ക്കാണ്. കോഴിമുട്ടയുടെ മഞ്ഞക്കരുവില്‍ വിഷം കുത്തിവെച്ച ശേഷം അതുല്‍പാദിപ്പിക്കുന്ന ആന്റിബോഡി പാമ്ബു വിഷത്തിന് ഫലപ്രദമെന്ന് കണ്ടെത്തി. നാഡി, രക്തചംക്രമണ വ്യവസ്ഥകളെ ബാധിക്കുന്ന വിഷത്തിന് വേണ്ടി പ്രത്യേക മരുന്നുകള്‍ തുടര്‍ഗവേഷണത്തില്‍ കണ്ടെത്തുകയുമായിരുന്നു. മരുന്ന് മൃഗങ്ങളിലും എലികളിലും വിജയകരമായി പരീക്ഷിച്ചു. […]

ഇനി കള്ളനെ പേടിക്കണ്ട; ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡുകള്‍ ഓഫ് ചെയ്തു വയ്ക്കാം

കൊച്ചി:  ക്രെഡിറ്റ് കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളും ഓഫ് ചെയ്യാനും ഓണ്‍ ചെയ്യാനും ഉപഭോക്താക്കള്‍ക്ക് സൗകര്യം നല്‍കുന്ന പുതിയ സാങ്കേതിക വിദ്യയായ ഇഷീല്‍ഡ് ഇതാദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ചു. ആറ്റം ടെക്‌നോളജീസും ട്രാന്‍വാളും ചേര്‍ന്നാണ് ഉപഭോക്താക്കള്‍ക്ക് തത്സമയം നിയന്ത്രണം സാധ്യമാക്കുന്ന ഈ സാങ്കേതികവിദ്യ ഇന്ത്യയില്‍ അവതരിപ്പിച്ചത്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും സ്മാര്‍ട്ട് ഫോണുകള്‍ അല്ലാത്ത ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താനാവും. കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ ഗണ്യമായി കുറക്കാന്‍ ഇതു സഹായകമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 2017 ഡിസംബര്‍ […]

ഒരേസമയം ഒന്നിലധികം പേര്‍ക്ക് വീഡിയോ കോള്‍ ചെയ്യാം; പുതിയ സംവിധാനവുമായി വാട്സാപ്പ്

ഇന്ന് ലോകത്ത് ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന സന്ദേശ ആപ്പാണ് വാട്സാപ്പ്. അതിനാല്‍തന്നെ ഏറ്റവും നിസ്സാരമായ അപഡേറ്റുകള്‍ വരെ ആളുകള്‍ കൗതുകത്തോടെയാണ് കാണുന്നത്. ഇത്തവണ വീഡിയോ കോളിലാണ് മാറ്റങ്ങള്‍ ഉടലെടുക്കുന്നത്. സാധാരണ ഒരാളെ മാത്രം വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കുന്ന വാട്സാപ്പില്‍ ഗ്രൂപ്പ് കോള്‍ നടക്കുമെന്നാണ് ഏറ്റവും പുതിയ പ്രത്യേകത. ഒറ്റക്കോളില്‍ അഞ്ചു പേരെ വരെ വിളിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി പുറത്തുവിടുന്ന വിവരം. ഇത്തരത്തില്‍ കോളുകള്‍ നടത്തിയതിന്‍റെ സ്ക്രീന്‍ ഷോട്ടുകളും പല സൈറ്റുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ […]

വൈഫൈ ലോകത്തേക്ക് പുതിയൊരു അതിഥി കൂടി; മിനിറ്റുകള്‍ കൊണ്ട് 20 സിനിമ ഡൌണ്‍ലോഡ് ചെയ്യാം

സാങ്കേതിക വളര്‍ച്ചയുടെ കാര്യത്തില്‍ നമ്മുടെ രാജ്യം ഇന്ന് മുന്‍പന്തിയില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. അതിനൊരു ഉദാഹരണമാണ് മുക്കിലും മൂലയിലുമുള്ള വൈഫൈയുടെ കടന്നുവരവ്. ഇപ്പോഴിതാ  വൈഫൈയുടെ ലോകത്തിലേക്ക് പുതിയ ഒരു അതിഥികൂടി എത്തുന്നു. ലൈഫൈ എന്നാണ് പുതിയ ടെക്നോളജിയുടെ പേര് .കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഇലക്‌ട്രോണിക്സ്, ഐടി മന്ത്രാലയാണ് പുതിയ ലൈ-ഫൈ പരീക്ഷണം നടപ്പിലാക്കുന്നത്. ഇന്ത്യയില്‍ നടന്ന പരീക്ഷണത്തില്‍ സെക്കന്‍ഡില്‍ 10 ജിബി ഡേറ്റയാണ് ഷെയര്‍ ചെയ്യുവാന്‍ കഴിഞ്ഞത് .അതുപോലെതന്നെ മിനിറ്റുകള്‍ക്കുള്ളില്‍ 20 സിനിമകളും ഇതില്‍ ഡൌണ്‍ലോഡ് ചെയ്യുവാന്‍ സാധിക്കുന്നു. പുതിയ വയര്‍ലെസ് […]

ജനിക്കാന്‍ പോകുന്ന കുഞ്ഞ് ആരെപ്പോലെ? ആപ്പ് പറഞ്ഞുതരും

ഒരു കുഞ്ഞ് ജനിച്ചാല്‍ ആദ്യം നാം അന്വേഷിക്കുന്നത് അത് ആരെപ്പോലെ ഇരിക്കും എന്നതാണ്. കുഞ്ഞ് അച്ഛനെപ്പോലെയാണോ അല്ലെങ്കില്‍ അമ്മയെപ്പോലെയാണോ എന്ന്‍ തുടങ്ങി നൂറുകൂട്ടം സംശയങ്ങള്‍ സാധാരണവുമാണ്. പക്ഷെ ജനിക്കുന്നതിന് മുമ്പ് കുഞ്ഞ് എങ്ങനെയിരിക്കുമെന്ന് അറിയാന്‍ പറ്റുമോ? അതെ അറിയാന്‍ പറ്റും.അത്തരമൊരു ആപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ബേബി ഗ്ലിംപ്സ്. മാതാപിതാക്കളുടെ ഡിഎന്‍എ സാംപിള്‍ വിശകലനം ചെയ്തുകൊണ്ടാണ് ജനിക്കാന്‍പോകുന്ന കുഞ്ഞിന്‍റെ ചിത്രം ബേബി ഗ്ലിംപ്സ് ആപ്പ് തയ്യാറാക്കുന്നത്. ജനിക്കുന്ന കുട്ടികള്‍ക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് തിരിച്ചറിയാനുള്ള ജനിതക പരിശോധന ഇപ്പോള്‍ സാര്‍വ്വത്രികമാണ്. […]

 ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവര്‍ക്കൊരു സന്തോഷവാര്‍ത്ത

യുവതലമുറ ഇന്ന് ഫെയ്സ്ബുക്കും  വാട്ട്സ്‌ആപ്പും പോലെ ചാറ്റിങ്ങിനും ഫോട്ടോസ് പോസ്റ്റ്‌ ചെയ്യാനും ഉപയോഗിക്കുന്ന ഒന്നാണ്   ഇന്‍സ്റ്റഗ്രാം.  ഇന്‍സ്റ്റഗ്രാമില്‍ നമ്മുടെ സുഹൃത്തുക്കള്‍ ഓണ്‍ലൈനില്‍ വന്നാല്‍ നമ്മള്‍ക്ക് അറിയാന്‍ കഴിയില്ല. എന്നാല്‍ ഇനിമുതല്‍ ഇന്‍സ്റ്റഗ്രാമിലും ഈ സൗകര്യം ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്കും വാട്ട്സ്‌ആപ്പും പോലെ ഉപയോക്താക്കള്‍ ഓണ്‍ലൈന്‍ ആണോ എന്നും എപ്പോഴാണ് അവസാനം ഓണ്‍ലൈനില്‍ വന്നതെന്നും ഇനി മുതല്‍ ഇന്‍സ്റ്റാഗ്രാമിലും കണ്ടെത്താന്‍ കഴിയും. അതേസമയം എല്ലാ ഫോളോവേര്‍സിനും ഇക്കാര്യം അറിയാന്‍ സാധിക്കുമോയെന്നും അതോ ഇന്‍സ്റ്റഗ്രാമിലെ മെസേജിങ് സംവിധാനമായ ഡയറക്‌ട് വഴി […]