വിപണി കീഴടക്കാനൊരുങ്ങി ആപ്പിള്‍; ഐ ഫോണിന്‍റെ വില കുറയ്ക്കുന്നു

മുംബൈ: ആപ്പിള്‍ ഐ ഫോണ്‍ കൂടുതല്‍ ജനപ്രിയമാവുന്നു. ഏറ്റവും പുതിയ ഐ ഫോണായ എക്‌സ് ആര്‍ മോഡലിന് വെള്ളിയാഴ്ച മുതല്‍ 22 ശതമാനം വിലകുറയ്ക്കാനാണ് കമ്ബനി ലക്ഷ്യമിടുന്നത്.

ഇന്ത്യയിലെ പ്രീമിയം സ്മാര്‍ട്ട് ഫോണ്‍ വിപണി പിടിക്കുകയാണ് ആപ്പിളിന്‍റെ ലക്ഷ്യം. പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് ഐ ഫോണുള്ളത്. ഐ ഫോണ്‍ എക്‌സ് ആറിന്‍റെ 64 ജി.ബിയുടെ വില 76,900 ല്‍നിന്ന് 59,900 ആയും 128 ജി.ബിയുടേതിന് 81,900ല്‍ നിന്ന് 64,900ആയും 256 ജി.ബി മോഡലിന് 91,900 രൂപയില്‍ നിന്ന് 74,900 ആയുമാണ് കുറയ്ക്കുക.

എക്‌സ് ആര്‍ 64 ജി.ബി മോഡല്‍ എച്ച്‌ഡിഎഫ്‌സി ബാങ്ക് കാര്‍ഡ് ഉപയോഗിച്ച്‌ വാങ്ങുമ്പോള്‍ 10 ശതമാനം കാഷ് ബാക്കും ലഭിക്കും. ഇതുകൂടിയാകുമ്പോള്‍ വില 53,900 രൂപയായി കുറയും.

prp

Related posts

Leave a Reply

*