ചുരുട്ടി വെക്കാവുന്ന ടിവിയുമായി എല്‍ജി രംഗത്ത്

പുതുവര്‍ഷത്തില്‍ പുതിയ രൂപത്തില്‍ എല്‍ജി ടിവികള്‍ രംഗപ്രവേശനം ചെയ്യുന്നു. ചുരുട്ടി വെക്കാവുന്ന ടിവിയുമായി പ്രമുഖ ഗൃഹോപകരണ കമ്പനിയായ എല്‍ജി എത്തുന്നത് . ഇതുവഴി വലിയ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നാണ് കമ്പനി കണക്കാക്കുന്നത്. 2019 ഓടെ പുതിയ മോഡല്‍ വിപണിയില്‍ എത്തുമെന്നാണ് കമ്പനി പറയുന്നത്.

65 ഇഞ്ചാണ് ടിവിയുടെ വലിപ്പം. എല്‍സിഡി സ്ക്രീനുമായി താരതമ്യം ചെയ്താല്‍ ഇവയ്ക്ക് കൂടുല്‍ മികച്ച ദൃശ്യങ്ങള്‍ നല്‍കാന്‍ കഴിയും എന്നതും പ്രത്യേകതയാണ്. മാത്രമല്ല, മടക്കാനും എളുപ്പമാണ്. OLED സ്ക്രീനാണ് മറ്റൊരു പ്രത്യേകത.

ചൈനീസ് കമ്പനികളില്‍ നിന്നുള്ള കടുത്ത മത്സരം എല്‍ജിയെ വിപണിയില്‍ പിന്നോട്ടടുപ്പിച്ചിരുന്നു. ഇതില്‍ നിന്ന് കരകയറാന്‍ പുതിയ ടിവികള്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ ദക്ഷിണ കൊറിയന്‍ കമ്പനി. ഇതോടൊപ്പം 5ജി വയലന്‍സ് സാങ്കേതിക വിദ്യ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളും കമ്പനി ആരംഭിച്ചിട്ടുണ്ട്.

prp

Related posts

Leave a Reply

*