ലോകത്ത് ആദ്യമായി മടക്കാവുന്ന സ്മാര്‍ട്ട് ഫോണ്‍ പുറത്തിറങ്ങുന്നു- VIDEO

ചൈന: ലോകത്ത് ആദ്യമായിതാ മടക്കാവുന്ന സ്മാര്‍ട്ട് ഫോണ്‍ പുറത്തിറങ്ങാന്‍ പോകുന്നു. ചൈനീസ് നിര്‍മാതാക്കളായ റൊയോലേ കോര്‍പ്പറേഷനാണ് ഫോണ്‍ പുറത്തിറക്കുന്നത്. എല്‍.ജി, ഹുവാവേ, സാംസങ് തുടങ്ങിയ വമ്പന്‍മാരെല്ലാം മടക്കാവുന്ന ഫോണില്‍ പരീക്ഷണം നടത്തുന്നതിനിടെയാണ് ഇക്കാര്യത്തില്‍ വിജയത്തിനോട് അടുത്തുവെന്ന അവകാശവാദവുമായി ചൈനീസ് കമ്പനി രംഗത്തെത്തുന്നത്.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണിന്റെ അടുത്ത തലമുറ ചിപ്‌സെറ്റ് 8150 ആണ് ഫോണില്‍ ചൈനീസ് നിര്‍മാതാക്കള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആറ് ജി.ബി റാം, 128 ജി.ബി സ്റ്റോറേജ് ഇത് 256 ജി.ബി വരെ ദീര്‍ഘിപ്പിക്കാം. എട്ട് ജി.ബി റാമും 512 ജി.ബി സ്റ്റോറേജുമായി മറ്റൊരു വേരിയന്‍റും കമ്പനി പുറത്തിറക്കുമെന്നാണ് സൂചന.

16 മെഗാപിക്‌സലിന്‍റെ പ്രധാന ക്യാമറയും 20 മെഗാപിക്‌സലിന്‍റെ ഉപക്യാമറയുമായി ചിത്രങ്ങള്‍ പകര്‍ത്താന്‍ നല്ലൊരു ക്യാമറ ഡിപ്പാര്‍ട്ട്‌മെന്‍റ് ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉപക്യാമറ മടക്കി സെല്‍ഫിക്കായും ഉപയോഗിക്കാം. യു.എസ്.ബി ടൈപ്പ് സിയുള്ള ഫോണില്‍ 3.5 എം.എം ഹെഡ്‌ഫോണ്‍ ജാക്കിന്‍റെ അഭാവം ശ്രദ്ധേയമാണ്.

prp

Related posts

Leave a Reply

*